Social Media
‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ’ധോണിയുടെ മകൾ പുലിയാണ് കേട്ടോ,ഈ പാട്ടൊന്ന് കേട്ടു നോക്ക്!
‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ’ധോണിയുടെ മകൾ പുലിയാണ് കേട്ടോ,ഈ പാട്ടൊന്ന് കേട്ടു നോക്ക്!
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ പോലെത്തന്നെ ഒരുപാട് ആരാധകരുള്ള ആളാണ് മകൾ സിവയും.
സിവയുടെ പാട്ടിനാണ് ആരാധകർ ഏറെയും.ഇടയ്ക്കിടയ്ക്ക്
സിവ സോഷ്യൽ മീഡിയയിലൂടെ തന്റെ പാട്ടുകൾ പങ്കുവെക്കാറുണ്ട്.ഇത്ര ചെറുപ്പത്തിലെ ഇത്ര ഭംഗിയായി എങ്ങനെ പാടുന്നു എന്ന് ചോദിച്ച് പലരും രംഗത്തെത്താറുമുണ്ട്.ഇപ്പോഴിതാ പിന്നാലെ പുതിയ പാട്ടുമായി എത്തിയിരിക്കുകയാണ് സിവ ധോണി. പാട്ട് ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.
‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ..’ എന്ന് തുടങ്ങുന്ന പാട്ടാണ് സിവ ധോണി ഇക്കുറി പാടിയിരിക്കുന്നത്.സിവ പാടിയ ഈ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ സിവ സിങ് ധോണി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കിക്ക് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്.എന്തായാലും ഇപ്പോൾ തന്റെ പാട്ടിലൂടെ അച്ഛനെക്കാളും ആരാധകരെ സമ്പാദിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടി സിവ .
സിവയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്തും ആരാധതകര്‍ ആഘോഷിക്കാറുണ്ട്. നേരത്തേയും ഇതേപോലെ സിവയുടെ രണ്ട് മലയാളം പാട്ടുകള്‍ പുറത്ത് വന്നിരുന്നു. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’, ‘കണി കാണും നേരം കമല നേത്രൻറെ’ എന്നിങ്ങനെ ശ്രീകൃഷ്ണനെ കുറിച്ചുള്ള രണ്ട് പാട്ടുകളാണ് സിവ പാടിയത്. ഇതും വലിയ വാര്‍ത്തയായിരുന്നു.അച്ഛന്‍ എം എസ് ധോണിക്കൊപ്പം വാഹനം കഴുകുന്ന സിവയുടെ ദൃശ്യം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‌യുവിയാണ് ധോണിയും മകളും ചേര്‍ന്ന് കഴുകിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ധോണി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം അടുത്തിടെയാണ് ധോണി സ്വന്തമാക്കിയത്.
dhoni’s daughter’s song in instagram