Bollywood
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18,000 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യ കാര്‍ പരിചയപ്പെടുത്തി നടന് ധര്‍മേന്ദ്ര
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18,000 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യ കാര്‍ പരിചയപ്പെടുത്തി നടന് ധര്‍മേന്ദ്ര

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് ധര്‍മേന്ദ്ര. 60 വര്‍ഷത്തെ കരിയറില്‍ മുന്നോറോളം ചിത്രങ്ങളില്‍ ധര്‍മേന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന് സിനിമകളില്‍ സജീവമല്ലെങ്കിലും ബോളിവുഡ് വാര്‍ത്തകളില്‍ സജീവമാണ്.
ധര്‍മ്മേന്ദ്രയ്ക്ക് സിനിമയേക്കാള്‍ പ്രിയം കാറുകളായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. വിന്റേജ് കാറുകള്‍ മുതല്‍ ആധുനിക സംവിധാനങ്ങളുള്ള സൂപ്പര്‍ കാറുകള്‍ വരെ നീളുന്നതാണ് ധര്‍മേന്ദ്രയുടെ കാര്‍ പ്രേമം.
വിവിധ കാലഘട്ടത്തിലെ കാറുകളുടെ വലിയൊരു ശേഖരം തന്നെ ധര്മേന്ദ്രയ്ക്കുണ്ടത്രേ. ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്.
സിനിമാ ലോകത്ത് ചുവടുറപ്പിക്കുന്ന കാലത്ത് തനിക്കൊപ്പം യാത്ര ചെയ്ത ഫിയറ്റ് 1100. അറുപത് വര്‍ഷം പഴക്കമുള്ള ഈ കാറാണ് ധര്‍മേന്ദ്ര ആദ്യം വാങ്ങുന്നത്. ഇന്നും പുതുപുത്തനായാണ് ഈ കാര്‍ താരം സൂക്ഷിച്ചിരിക്കുന്നത്.
1089 സിസിസിലിണ്ടര് പെട്രോള്‍ എഞ്ചിനോടു വരുന്ന ഈ കാറിന്റെ പുതിയ തലമുറയാണ് മുംബൈയിലെ ‘കാലി പീലി’ ടാക്സി. 1960ല്‍ 18,000 രൂപയ്ക്കാണ് ധര്‍മേന്ദ്ര ഈ കാര്‍ വാങ്ങുന്നത്. പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ കീഴിലാണ് ഫിയറ്റ് നിര്‍മിച്ചിരുന്നത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....