Bollywood
ഞങ്ങൾ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിൽ നിന്നും ഞാൻ അകറ്റാൻ ശ്രമിച്ചില്ല – ഹേമമാലിനി
ഞങ്ങൾ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിൽ നിന്നും ഞാൻ അകറ്റാൻ ശ്രമിച്ചില്ല – ഹേമമാലിനി
By
ഒട്ടേറെ ഗോസ്സിപ് കഥകൾ നിറഞ്ഞതാണ് ഓരോ ബോളിവുഡ് താരത്തിന്റെയും ജീവിതം . അത്രക്ക് കൂടിപ്പിണഞ്ഞതാണ് അവർ കടന്നു പോകുന്ന ഓരോ സാഹചര്യവും. ഇപ്പോൾ ധര്മേന്ദ്രയുമായുള്ള വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി ഹേമ മാലിനി .
ധർമേന്ദ്ര വിവാഹ മോചിതനാകാതെ ആണ് ഹേമമാലിനിയെ വിവാഹം ചെയ്തത് . ‘ധര്‍മ്മേന്ദ്ര ജിയെ കണ്ടമാത്രയില്‍ തന്നെ അദ്ദേഹമാണ് എന്റെ പുരുഷനെന്ന് മനസ് പറഞ്ഞു. ബാക്കിയുള്ള ജീവിതം അദ്ദേഹത്തോടൊപ്പം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. എന്റെ സാന്നിധ്യം ഒരിക്കലും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാതിരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ അതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ല’ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹേമമാലിനി പറഞ്ഞു. പ്രകാശ് കൗറാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യ.
ഹേമമാലിനിയുമായുള്ള വിവാഹബന്ധത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് ഇഷ ഡിയോള്‍, അഹാന എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. വെള്ളിത്തിരയിലെ താര ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നത് സാധാരണമാണ്. ജീവിതത്തിലും വിജയം നേടാന്‍ ചില താരദമ്ബതിമാര്‍ക്ക് കഴിയാറുണ്ട്. ധര്‍മ്മേന്ദ്രയുമായുള്ള തന്റെ വിവാഹം ഒരിക്കലും എടുത്തു ചാട്ടമായിരുന്നില്ലെന്ന് ഹേമ മാലിനി പറയുന്നു . തന്റെ 71-ആം പിറന്നാളിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ദാമ്ബത്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 1979 ഓഗ്‌സറ്റ് മാസത്തില്‍ ഇവര്‍ വിവാഹിതരായി.
hemamalini about manju pillai
