Connect with us

‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല’; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത്

Bollywood

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ടിം കുക്ക് വടാപാവ് ആസ്വദിക്കുന്ന ചിത്രമാണ് മാധുരി ദീക്ഷിത്ത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം വളരെപ്പെട്ടെന്നാണ് ട്വിറ്ററില്‍ വൈറലായത്.

മുംബൈയിലെത്തിയാല്‍ ആദ്യം എന്തുചെയ്യണം? ഈ ചോദ്യം ചോദിച്ചാല്‍ കൂടുതല്‍ പേരുടെയും ഉത്തരം വടാപാവ് കഴിക്കണം എന്നായിരിക്കും. അതുപോലെ ടിം കുക്കും ആദ്യമായി ആണ് വടാപാവ് പരീക്ഷിച്ചിരിക്കുന്നത്. ‘എനിക്ക് വടാപാവ് പരിചയപ്പെടുത്തിയതിന് നന്ദി രുചികരമായിരുന്നു’ എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ്’ മാധുരി ദീക്ഷിത്തിന്റെ വാക്കുകള്‍. ചിത്രം പങ്കുവച്ചതോടെ മുംബൈയിലെ പല റെസ്‌റ്റോറന്റുകളും പരിചയപ്പെടുത്തിയുള്ള കമന്റുകളാണ് നിറഞ്ഞത്.

അതേസമയം, മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിള്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുക. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് െ്രെഡവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആപ്പിളിന്റെ മുംബൈ സ്‌റ്റോര്‍. വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ രണ്ടാമത്തെ ഔദ്യോഗിക ആപ്പിള്‍ സ്‌റ്റോറും തുറക്കും.

More in Bollywood

Trending

Recent

To Top