Bollywood
പ്രഭാസിന്റെ സാഹോ ക്ലൈമാക്‌സിനായി മാത്രം സമയം നീക്കിവെച്ച് അണിയറ പ്രവർത്തകർ; ആക്ഷന്‍ രംഗങ്ങള്‍ക്കായി 100 ഫൈറ്റേഴ്സ്!
പ്രഭാസിന്റെ സാഹോ ക്ലൈമാക്‌സിനായി മാത്രം സമയം നീക്കിവെച്ച് അണിയറ പ്രവർത്തകർ; ആക്ഷന്‍ രംഗങ്ങള്‍ക്കായി 100 ഫൈറ്റേഴ്സ്!
ലോകമെബാടും ആരാധകരുള്ള നടനാണ് പ്രഭാസ് .ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്ക് വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രമെത്തുന്നത്. 300കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ആഗസ്റ്റ് പതിനഞ്ചിനാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രഭാസ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം ആക്ഷന്‍ പാക്ക്ഡ് സിനിമയായിട്ടാണ് ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വൃക്തമാക്കിയിരുന്നു. സാഹോയില്‍ പ്രഭാസിന്റെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
സൂപ്പര്‍താര ചിത്രത്തെക്കുറിച്ചുളള പുതിയ നവിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അതേസമയം സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചുളള പുതിയൊരു വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.
സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. ആഗസ്റ്റ് പതിനഞ്ചിനാണ് പ്രഭാസ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നടന്റെ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും സാഹോയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആക്ഷന്‍ രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വലിയൊരു സമയം നീക്കിവെച്ചിരുന്നത്. ഇതില്‍ ക്ലൈമാക്‌സിന് തൊട്ടുമുന്‍പുളള ആക്ഷന്‍ രംഗത്തെക്കുറിച്ചാണ് സിനിമാ വൃത്തങ്ങള്‍ക്കിടെയുളള ചര്‍ച്ച. ബുര്‍ജ് ഖലീഫയെ ചുറ്റി ഗള്‍ഫിലെ മറ്റ് പ്രധാന ഭാഗങ്ങളെയും ഉള്‍ക്കൊളളിക്കുന്ന ഒരു ചേസിംഗ് ആക്ഷനായിരിക്കും ഇത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെന്നി ബെയ്റ്റ്‌സാണ് സാഹോയ്ക്കായി സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.
ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
about saaho movie