Connect with us

ക്രീമോ ?നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ താനെ വന്നോളും ; സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മീന്‍ കഴിച്ചാല്‍ മതിയെന്ന് ധര്‍മ്മജന്‍ !!! പോസ്റ്റ് വൈറല്‍

Malayalam

ക്രീമോ ?നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ താനെ വന്നോളും ; സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മീന്‍ കഴിച്ചാല്‍ മതിയെന്ന് ധര്‍മ്മജന്‍ !!! പോസ്റ്റ് വൈറല്‍

ക്രീമോ ?നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ താനെ വന്നോളും ; സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മീന്‍ കഴിച്ചാല്‍ മതിയെന്ന് ധര്‍മ്മജന്‍ !!! പോസ്റ്റ് വൈറല്‍

ട്രോളിലൂടെയാണ് ധര്‍മ്മജന്‍ ആശയം പങ്കുവെയ്ക്കുന്നത്. മീന്‍കഴിച്ചാലുള്ള ഗുണഗണങ്ങളാണ് കുറിപ്പില്‍ പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നത്. മത്സ്യം രുചികരമാണ്, ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ധര്‍മ്മജന്‍ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മീനിലുള്ള എണ്ണ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കുമെന്ന് താരം പറയുന്നു. സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള വഴികള്‍ പറഞ്ഞുതന്ന് താരമായിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.നല്ല ഫ്രഷ് മീന്‍ കഴിച്ചാല്‍ മതി സൗന്ദര്യമൊക്കെ അങ്ങ് വന്നോളുമെന്നാണ് താരത്തിന്റെ ഉത്തരം. അതിനായി ഒരു ബോധവത്കരണം തന്നെ നടത്തുന്നുണ്ട് താരം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മത്സ്യം രുചികരമാണ്. ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കും. മാത്രമല്ല ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. മത്സ്യം ഹൃദയത്തിന് ഹാനികരമായ ട്രൈഗ്ലിസറൈഡ്‌സ് കുറയ്ക്കുകയും അതേസമയം നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്രൈറ്റിസ്, പ്രോസ്റ്റൈറ്റിസ് എന്നിവയ്ക്ക് പ്രതിവിധിയുമാണ് മത്സ്യം. തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് മത്സ്യം കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ എന്നീ നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. മത്സ്യം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് തിളക്കവും യൗവനവും നല്‍കും.

മത്സ്യം രുചികരമാണ്. ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തിൽ കൊഴുപ്പ്…

Gepostet von Dharmajan Bolgatty am Sonntag, 28. April 2019

dharmajan facebook post



Continue Reading
You may also like...

More in Malayalam

Trending

Recent

To Top