Malayalam
കിടിലൻ ലുക്കിൽ മകളുടെ ചിത്രം പങ്കുവച്ചു അസിൻ
കിടിലൻ ലുക്കിൽ മകളുടെ ചിത്രം പങ്കുവച്ചു അസിൻ
ഒന്നരവയസ്സുകാരി മകള്‍ അറിന്റെ ചിത്രമാണ് അസിന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. മകള്‍ക്ക് പതിനെട്ട് മാസമായെന്ന് കുറിച്ചാണ് അസിന്‍ ചിത്രം പങ്കുവച്ചത്.വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും തെന്നിന്ത്യന്‍ സുന്ദരി അസിന്‍ തോട്ടുങ്കലിന് ഇപ്പോഴും ആരാധകരേറെയാണ്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കുന്നതും
ബൈക്കില്‍ സ്റ്റൈലായി പോസ് ചെയ്തിരിക്കുന്ന അറിനെയാണ് ചിത്രത്തില്‍ കാണാനാകുക. ജീന്‍സും ജാക്കറ്റും ധരിച്ച് ഒപ്പമൊരു ബൂട്ട്‌സുമായി കിടു ലുക്കിലാണ് അറിന്‍. ഇതിനൊപ്പം ഏവിയേറ്റര്‍ സണ്‍ഗ്ലാസും ചേര്‍ന്നപ്പോള്‍ സംഗതി സ്‌റ്റൈലായി.
2016 ജനുവരിയിലാണ് അസിന്റെയും മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെയും വിവാഹം നടന്നത്. അറിന്റെ ഒന്നാം ജന്മദിനത്തിന് പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ കുഞ്ഞിക്കുറുമ്ബത്തിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ക്രിസ്മസിന് സാന്റാക്ലോസ് വേഷത്തിലും അറിന്‍ അമ്മയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറഞ്ഞു.മകള്‍ ജനിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അസിന്‍ പങ്കുവയ്ക്കുന്നതിലേറെയും അറിന്റെ വിശേഷങ്ങളാണ്.
asin shares cute pictures of her daughter
