Malayalam Breaking News
തരംഗമായി ധർമജന്റെ റോക്ക് സോങ്ങ് പണ്ടാരക്കാലൻ മത്തായി ; സകലകലാശാലയിലെ തകർപ്പൻ ഗാനം കാണാം
തരംഗമായി ധർമജന്റെ റോക്ക് സോങ്ങ് പണ്ടാരക്കാലൻ മത്തായി ; സകലകലാശാലയിലെ തകർപ്പൻ ഗാനം കാണാം
By
തരംഗമായി ധർമജന്റെ റോക്ക് സോങ്ങ് പണ്ടാരക്കാലൻ മത്തായി ; സകലകലാശാലയിലെ തകർപ്പൻ ഗാനം കാണാം
യുവത്വത്തിന്റെ ആഘോഷവുമായി സകലകലാശാല റിലീസിന് ഒരുങ്ങുകയാണ്. മികച്ചൊരു എന്റര്ടെയ്നറും ഒപ്പം സസ്പെൻസും നിറഞ്ഞ ചിത്രമാണ് സകലകലാശാല . നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് നായിക നായകന്മാരായെത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ഏറ്റവും രസകരമായ കാര്യം ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയതാരം ധർമജൻ ബോൾഗാട്ടിയാണ്. പണ്ടാരക്കാലൻ മത്തായി എന്ന രസകരമായ ഗാനമാണ് ധർമ്മജൻ പാടിയിരിക്കുന്നത്. ഈ ഗാനത്തിലും യുവത്വത്തിന്റെ ആഘോഷമാണ് .
ഗ്രിഗറിയും ധര്മജനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും. മുഴുനീള ക്യാമ്പസ് ചിത്രമായിട്ടാണ് സകലകലാശാല ഒരുക്കുന്നത്. ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായി ബംഗ്ലാവ്’ ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയു, മുരളി ഗിന്നസുമാണ്. ചിത്രത്തിന്റെ കഥയും സംവിധായകനായ വിനോദ് ഗുരുവായൂരിന്റേതാണ്.
dharamajan bolgattys rock song in sakalakalashala