Malayalam Breaking News
മേരാ ഉമ്മാ കഹാഹെ ചേട്ടാ; ടോവിനോയുടെ മുറി ഹിന്ദിയില്‍ പൊട്ടിച്ചിരിച്ച് കേരളം
മേരാ ഉമ്മാ കഹാഹെ ചേട്ടാ; ടോവിനോയുടെ മുറി ഹിന്ദിയില്‍ പൊട്ടിച്ചിരിച്ച് കേരളം
മേരാ ഉമ്മാ കഹാഹെ ചേട്ടാ; ടോവിനോയുടെ മുറി ഹിന്ദിയില്‍ പൊട്ടിച്ചിരിച്ച് കേരളം
ഡിസംബര്‍ 21 നാണ് എന്റെ ഉമ്മാന്റെ പേര് റിലീസ്ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുറി ഹിന്ദിയുമായി അമ്മയെ അന്വേഷിക്കുന്ന മകനായാണ് ടോവിനോ ടീസറില്‍ എത്തുന്നത്.കുടുംബ പശ്ചാത്തലത്തിലുള്ള മുഴുനീള തമാശ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. സംവിധായകനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായി ഉര്‍വശി എത്തുന്നു. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
background of ente ummante peru
