Connect with us

‘ധമാക്ക’ പ്രേക്ഷകർ ഏറ്റെടുത്തു,പൊട്ടി പൊട്ടി ഗാനത്തിന് അഞ്ചുലക്ഷം കാണികൾ!

Movies

‘ധമാക്ക’ പ്രേക്ഷകർ ഏറ്റെടുത്തു,പൊട്ടി പൊട്ടി ഗാനത്തിന് അഞ്ചുലക്ഷം കാണികൾ!

‘ധമാക്ക’ പ്രേക്ഷകർ ഏറ്റെടുത്തു,പൊട്ടി പൊട്ടി ഗാനത്തിന് അഞ്ചുലക്ഷം കാണികൾ!

ഒമർ ലുല്യൂവിന്റെ സംവിധാനത്തിൽ നവംബർ 28 ന് പുറത്തിറങ്ങാൻ പോകുന്ന ധമാക്കയ്ക്ക് വലിയ ജന പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഗാനത്തിന് കിട്ടിയ സപ്പോർട്ട് അതിന് ഉത്തമ ഉദാഹരണമാണ്.ഇതിനോടകം തന്നെ പൊട്ടി പൊട്ടി ഗാനം അഞ്ചു ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.മാത്രമല്ല പതിനായിരത്തോളം അടുപ്പിച്ച് ലൈക്കുകളും ഗാനത്തിന് കിട്ടിക്കഴിഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഗാനത്തിന് അയ്യായിരം വ്യൂസ് ആയെന്നും,ലൈക്കുകൾ തന്ന് സപ്പോർട്ട് ചെയ്തവർക്ക് ഒരുപാട് നന്ദിയുണ്ടന്നുമാണ് ഒമർ ലുലു പോസ്റ്റിൽ പറയുന്നത്.രണ്ടാം ഗാനം ഇറങ്ങിയപ്പോൾ അതിനെ കോപ്പിയടി എന്ന് കളിയാക്കി നിരവധി ട്രോളുകൾ വന്നു.അതിനെതിരെ കഴിഞ്ഞ ദിവസം സംവിധായകൻ പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഈ പിന്തുണ ഗാനവും ചിത്രവും ആളുകൾ ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതാണ്.

ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര് ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

dhamakka second song

More in Movies

Trending

Recent

To Top