Connect with us

ബീഫ് എന്ന് വിചാരിച്ച് ഓഡർ ചെയ്യാനെ പറ്റു,കൊണ്ടുവരുന്നത് പട്ടിയോ പൂച്ചയോ ആയിരിക്കും;മുന്തിരി മൊഞ്ചന്റെ രണ്ടാം ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

Movies

ബീഫ് എന്ന് വിചാരിച്ച് ഓഡർ ചെയ്യാനെ പറ്റു,കൊണ്ടുവരുന്നത് പട്ടിയോ പൂച്ചയോ ആയിരിക്കും;മുന്തിരി മൊഞ്ചന്റെ രണ്ടാം ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

ബീഫ് എന്ന് വിചാരിച്ച് ഓഡർ ചെയ്യാനെ പറ്റു,കൊണ്ടുവരുന്നത് പട്ടിയോ പൂച്ചയോ ആയിരിക്കും;മുന്തിരി മൊഞ്ചന്റെ രണ്ടാം ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മനേഷ് കൃഷ്ണനും കലാഭവൻ നിയാസും തമ്മിലുള്ള ഒരു രംഗമാണ് ടീസറിൽ ഉള്ളത്.യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായ് ആരാധകർ കാത്തിരിക്കുകയാണ്.അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം രണ്ടാം ടീസർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചപ്പോൾ അതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നടങ്കം. ചിത്രം ഡിസംബർ 6 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിൽ സലിം കുമാറും ഇന്നസെൻഡും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.കണ്ടുപഴകിയ കഥകളിൽ നിന്ന് അൽപം വ്യത്യസ്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.മാത്രമല്ല ‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ തമിഴിൽ റീമേക്ക് ചെയ്യുന്നതായും വാർത്തകൾ വന്നിരുന്നു.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചന്‍.മലബാറിന്റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ വിജിത് നമ്പ്യാർ നേരത്തെ വ്യക്തമാക്കിയിരുന്നു.മലയാളത്തിലെ മികച്ച രണ്ട് ഹാസ്യതാരങ്ങളായ സലിം കുമാറും ഇന്നസെന്റും ഒന്നിക്കുന്നു എന്ന് പറയുമ്പോൾ ചിത്രത്തിൽ കഥയ്‌ക്കൊപ്പം ഹാസ്യത്തിനും പ്രാധാന്യം നൽകുന്നു എന്ന് കരുതാം.ഇവർക്ക് പുറമെ ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്‍, സലീമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത്.

munthiri monchan oru thavala paranja kadha teaser 2

More in Movies

Trending

Recent

To Top