Malayalam Breaking News
ധമാക്കയിലെ പാട്ടിനെ പരിഹസിച്ചു; സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്കിന് ഒമർ ലുലു നൽകിയ മറുപടി കണ്ടോ!
ധമാക്കയിലെ പാട്ടിനെ പരിഹസിച്ചു; സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്കിന് ഒമർ ലുലു നൽകിയ മറുപടി കണ്ടോ!
ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്ലറും, പാട്ടും പുറത്ത് വന്നതോടെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഓരോ ഗാനവും പുറത്തിറങ്ങിയാൽ ഇരുകയ്യും നീട്ടിയാണ് ഗാനങ്ങൾ സ്വീകരിക്കാറുള്ളത്. ധമാക്കയിലെ ‘കണ്ടിട്ടും കാണാത്ത…’ എന്ന ഗാനം അതിനൊരു മികച്ച ഉദാഹരണമാണ്
ഈ ഗാനത്തിലെ ‘കാണാനഴകില്ലേലും മൊഞ്ചുള്ള ഹാര്ട്ടല്ലേടീ, പോക്കറ്റില്‍ ക്യാഷില്ലേലും നിന്നെ പൊന്നായി നോക്കുമെടീ..’ എന്ന വരികളാണ് ഏറ്റവും സ്വീകാര്യത നേടിയത്. ഈ ഗാനത്തെ പരിഹസിച്ച സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്ക് എത്തിയതിന് പിന്നാലെ മറുപടിയുമായി സംവിധായകൻ ഒമർ ലുലു എത്തിയിരിക്കുകയാണ്.
കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാര്ട്ടല്ലേടീ പോക്കറ്റില്‍ കാശില്ലേലും നിന്നെ പൊന്നായി നോക്കുമെടീ” എന്ന ഗാനം തന്നെ പോലെ കാണാന്‍ ലുക്കും ഇഷ്ടം പോലെ ക്യാഷും ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലാ എന്നായിരുന്നു അശ്വന്ത് കോക്ക് പറഞ്ഞത്. എന്നാൽ അതിന് മറുപടി നൽകിയിരിക്കുകയാണ് ഒമർ ലുലു .അടുത്ത സിനിമയില്‍ കോക്കിനെ പോലെ ലുക്കും ക്യാഷും ഉള്ളവര്‍ക്കും കൂടി ടിക് ടോക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ഗാനം ഉള്പ്പെത്തുമെന്നാണ് ഒമർ ഫേസ്ബുക്കിൽ കുറിച്ചത്.
ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തികച്ചും ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം അവതരിപ്പിക്കുകയാണ് ഒമർ ലുലു.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഒമറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ധമാക്കയിലെ ടിക്ടോക്ക് ഹിറ്റായ ”കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാര്ട്ടല്ലേടീ പോക്കറ്റില്‍ കാശില്ലേലും നിന്നെ പൊന്നായി നോക്കുമെടീ” എന്ന ഗാനം തന്നെ പോലെ കാണാന്‍ ലുക്കും ഇഷ്ടം പോലെ ക്യാഷും ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലാ എന്ന് Aswanth Kok പരാതിപ്പെട്ടതിനാല്‍ അടുത്ത സിനിമയില്‍ കോക്കിനെ പോലെ ലുക്കും ക്യാഷും ഉള്ളവര്‍ക്കും കൂടി ടിക് ടോക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ഗാനം ഉള്‍പ്പെത്തും.
dhamakka
