Connect with us

സിനിമാന്ന് പറഞ്ഞ് ഇറങ്ങീരിക്കുന്നൂ കുറെ എണ്ണം.. എന്റൊപ്പം ഒരുത്തനും ഇപ്പണിക്കിറങ്ങരുത്; ഷെയിനിന്റെ മരണമാസ്സ്‌ ഡയലോഗ്!

Malayalam Breaking News

സിനിമാന്ന് പറഞ്ഞ് ഇറങ്ങീരിക്കുന്നൂ കുറെ എണ്ണം.. എന്റൊപ്പം ഒരുത്തനും ഇപ്പണിക്കിറങ്ങരുത്; ഷെയിനിന്റെ മരണമാസ്സ്‌ ഡയലോഗ്!

സിനിമാന്ന് പറഞ്ഞ് ഇറങ്ങീരിക്കുന്നൂ കുറെ എണ്ണം.. എന്റൊപ്പം ഒരുത്തനും ഇപ്പണിക്കിറങ്ങരുത്; ഷെയിനിന്റെ മരണമാസ്സ്‌ ഡയലോഗ്!

ഷെയിൻ നിഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പൊൾ ഇതാ ഈ ആരോപണങ്ങക്ക് ചുട്ട മറുപടി പോലെ താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന വലിയ പെരുന്നാൾ ട്രെയിലറാണ് പുറത്തിറങ്ങിയത്. ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’. ട്രെയിലറിലെ ഷെയിനിന്റെ ഈ മരണമാസ്സ്‌ ഡയലോഗ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ആരോപണങ്ങൾക്ക് പ്രതീകാത്മക മറുപടിയുമായിട്ടാണ് വലിയ പെരുന്നാൾ തീയേറ്ററുകളിൽ എത്തുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്.. വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡാൻസർ ആയാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ക്ക് മുമ്പ് വെയില്‍ ഒരു നവാഗത സംവിധായകന്റെ സിനിമ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് മാറ്റം വരുത്തേണ്ടി വരുന്നു. കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്ന പോലെയാണ് തോന്നുന്നതെന്നു മാണ് വെയിൽ സംവിധായകൻ ശരത് പറയുന്നത്

വെയില്‍ സിനിമ പൂര്‍ത്തിയാകണമെങ്കില്‍ നിലവില്‍ 15 മുതല്‍ 18 ദിവസത്തെ ഷൂട്ടിംഗ് വേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഷെയ്ന്റെ മുടി മുറിച്ചതു മുതലുള്ള ഭാഗം വീണ്ടും സിനിമയ്ക്കായി തിരുത്തിയെഴുതിയിട്ടുണ്ട്. വിവാദങ്ങള്‍ക്ക് അപ്പുറം കഥാപാത്രവും അതിന്റെ പൂര്‍ണതയും മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വിവാദങ്ങളെ കുറച്ചുകൂടി പക്വതയോടെ ഇടപ്പെട്ടിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. സിനിമയെന്നത് ഒരുപാടു പേരുടെ ഉപജീവനമാര്‍ഗമാണ്. അതുകൊണ്ടു തന്നെ അത് നല്‍കുന്ന ഉത്തരവാദിത്തം കൂടുതലാണ്. ജോലിയോടുള്ള കമിറ്റ്മെന്റും വാക്കുകളും പാലിക്കപ്പെടണമെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു

ഒന്ന് കഴിയുബോൾ ഒന്ന് എന്ന് പറയുന്നത് പോലേ വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുകയാണ് ഷെയിൻ നിഗം. ഫെഫ്ക തനിക്ക് അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഷെയ്ൻ എന്നാൽ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. ഈയാഴ്ച തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്.

രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയിലെ ധാരണ. വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ൻ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയിരുന്നു.

എല്ലാ ആരോപണങ്ങൾക്കും മറുപടിയെന്ന പോലെയാണ് താരത്തിന്റെ പുതിയ സിനിമയുടെ ട്രെയ്‌ലർ എത്തിയത്. വിമർശിച്ചവർക്ക് മറുപടിയാണ് വലിയ പെരുന്നാൾ എന്ന സിനിമയും അതിൽ ഷെയിനിന്റെ സംഭാഷണങ്ങൾ എന്നുമാണ്
ട്രെയി കണ്ട പ്രേക്ഷക പ്രതികരണം.

valiya perunnal shain movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top