എട്ട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം ഞാൻ അവളെ സ്വന്തമാക്കി; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നടന്‍ അരുൺ!
എട്ട് വർഷത്തെ പ്രണയത്തിന് ശേഷം അരുൺ അശ്വതിയെ സ്വന്തമാക്കുകയായിരുന്നു.ജെബി ജംഗ്ഷനില്‍ നിക്കി ഗല്‍റാണിക്കൊപ്പം എത്തിയപൊഴാണ് തന്റെ പ്രണയകഥ അരുണ്‍ വെളിപ്പെടുത്തിയത്. ഒമറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ധമാക്ക. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ ധമക്കയിലൂടെ നായകനായി എത്തുകയാണ്
എട്ടുവര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് കുടുംബസുഹൃത്തായിരുന്ന അശ്വതിയെ വിവാഹം കഴിച്ചത്. അശ്വതി ഡോക്ടര്‍ കൂടിയാണ്. വീട്ടുകാരുടെ അനുഗ്രത്തോട് കൂടിയായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത് . സിനിമാരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
20 വർഷം മുൻപാണ് അരുൺകുമാർ ഒളിംപ്യൻ അന്തോണി ആദത്തിൽ മോഹൻലാലിനൊപ്പം ബാലതാരമായി അഭിയനയിച്ചത് .ടോണി ഐസക് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. ടോണിയുടെ ആ കുസൃതി ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ചെറിയ വേഷങ്ങളിലൂടെയാണ് അരുൺ സിനിമയിൽ എത്തിയത് .
എന്നാൽ ആദ്യമായിട്ടാണ് ഒരു നായക വേഷത്തിൽ സിനിമയിൽ തുടക്കം കുറിക്കുന്നത് . മീശ മാധവന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയായിരുന്നു ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര് ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു.
ധമക്കയിൽ നിക്കി ഗില്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത് . ഡിസംബര്‍ 20നാണ് ചിത്രം തീയറ്ററുകളിലെത്തുക.
Dhamakka
