Connect with us

പപ്പയുടെ ആഗ്രഹം പോലെ അടുത്ത് പോയി ചെവിയിൽ ആ കാര്യം പറയണം; മനസ് തുറന്ന് ജഗതിയുടെ മകൾ!

Malayalam

പപ്പയുടെ ആഗ്രഹം പോലെ അടുത്ത് പോയി ചെവിയിൽ ആ കാര്യം പറയണം; മനസ് തുറന്ന് ജഗതിയുടെ മകൾ!

പപ്പയുടെ ആഗ്രഹം പോലെ അടുത്ത് പോയി ചെവിയിൽ ആ കാര്യം പറയണം; മനസ് തുറന്ന് ജഗതിയുടെ മകൾ!

മലയാള സിനിമയുടെ എന്നത്തേയും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ.അദ്ധേഹത്തിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍.മകളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു.ഇന്ന് മലയാള സിനിമയിലെ നായികയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍.ഇപ്പോൾ പ്രിയ താരപുത്രിയും വിവാഹം നടക്കാൻ പോവുകയാണ്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി തന്നെ പറയുകയുണ്ടായുണ്ടായി ഇപ്പോഴിതാ താരം അച്ഛനോട് കാര്യം പറയുന്നതിനെ പറ്റി പറയുകയാണ്. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അപകടത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ ജഗതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. രോഗങ്ങളൊക്കെ മാറി എത്രയും പെട്ടെന്ന് പഴയതുപോലെ അദ്ദേഹം സിനിമയിൽ തിരിച്ചെത്തണമെന്ന് പ്രാർഥിക്കാത്ത മലയാള സിനിമാ പ്രേക്ഷകർ ഉണ്ടാകില്ല. ജഗതിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകർ കാണിക്കാറുണ്ട്, കൂടാതെ അവരുടെ സുഖവിവരങ്ങൾ അറിയാൻ ശ്രമിക്കാറുമുണ്ട്.

ഇപ്പോഴിതാ താര കുടുംബത്തിൽ ഒരു ചടങ്ങ് നടക്കാൻ പോകുകയാണ്. അത് മറ്റൊന്നുമല്ല ജഗതിയുടെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹമാണ്. ജിജിൻ ജഹാംഗീർ എന്ന കൊമേഴ്ഷ്യൽ പൈലറ്റാണ് വരൻ. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിൻ ഇവരുടെ അയൽക്കാരനായിരുന്നു.

ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വർഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടർന്ന് വീട്ടുകാരോട് പറഞ്ഞ് സമ്മതം വാങ്ങുകയായിരുന്നെന്ന് ശ്രീലക്ഷ്മി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

‘വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയിൽ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്’-ശ്രീലക്ഷ്മി പറഞ്ഞു.

about jagathy sreekumar and her daughter sreelakshmi marriage

More in Malayalam

Trending

Recent

To Top