ദേവന്റെ ഭാര്യ സുമക്ക് അന്ത്യാഞ്ജലി ..
പ്രമുഖ നടന് ദേവന്റെ ഭാര്യയും സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു…
പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്റെ അകാലമരണത്തിന്റെ ഞെട്ടൽ മാറും മുൻപേ സിനിമാലോകത്തിലേക്ക് മറ്റൊരു ദുരന്തവാർത്തകൂടി എത്തി .
നടന് ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു. 55 വയസായിരുന്നു. തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം സംസ്കാരം വടൂക്കര ശ്മാശനത്തില്‍ നടക്കും
ന്യുമോണിയയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സുപ്രശസ്ത സിനിമാ സംവിധായകനായിരുന്നു രാമു കാര്യാട്ട്. ചെമ്മീന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ടായിരുന്നു.
അദ്ദേഹത്തിന്റെ അനന്തിരവനായിരുന്നു ദേവന്. ഈ ബന്ധമാണ് സുമയുമായിട്ടുള്ള വിവാഹത്തിലെത്തിയത്. പരസ്യ സിനിമാ സംവിധായകന് സുധീര്‍ കാര്യാട്ട് ആണ് സുമയുടെ സഹോദരന്
മലയാളത്തിലെ ആദ്യകാല ചലച്ചിത്ര സംവിധായകന്മാരില് ഒരാളാണ് രാമു കാര്യാട്ട്. അദ്ദേഹത്തിന്റെ ഒത്തിരി സിനിമകള്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നു.
രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.
ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരു പ്രാവശ്യം എംഎൽഎയുമായിരുന്നു.
പക്ഷെ മകൾ സുമ സിനിമ ലോകത്തിലേക്ക് എത്തിയില്ല. പക്ഷെ രാമുകാര്യാട്ടിന്റെ അനന്തിരവനായ ദേവൻ സിനിമയിൽ നായകനായും വില്ലനായും തിളങ്ങി .
1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം.
ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു.
പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിലും സജീവമായി.
എന്നാൽ സുമ ഒരിക്കലും സിനിമയുടെയോ രാഷ്ട്രീയത്തിന്റെയോ തിരക്കുകളിലേക്ക് എത്തിയില്ല . പക്ഷെ വിജയിയായ പുരുഷന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്ന് പറയുന്ന പോലെ എന്നും ദേവന് പിന്തുണയുമായി സുമ ഉണ്ടായിരുന്നു എന്ന് ദേവനോടും കുടുംബത്തോടും അടുപ്പമുള്ളവർ പറയുന്നു.
രാമു കാര്യാട്ടുമായിട്ടുള്ള അടുത്ത ബന്ധമാണ് ദേവന്റെ സിനിമയിലേക്കുള്ള വരവിന് കാരണം . നിര്‍മാതാവായി ആണ് ചലച്ചിത്ര ലോകത്തേക്ക് ദേവന് എത്തിയത്. പിന്നീട് നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു. .
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ദേവന് അഭിനയിച്ചിട്ടുണ്ട്.. നടന് ദേവനും സുമയ്ക്കും ലക്ഷ്മി എന്ന ഏകമകളാണുള്ളത്
Devan’s Wife Suma Expires
