Bollywood
ഈ കുട്ടി സുന്ദരി ആരെന്ന് മനസ്സിലായോ?
ഈ കുട്ടി സുന്ദരി ആരെന്ന് മനസ്സിലായോ?
ബോളിവുഡ് പ്രേക്ഷകർക്ക് പ്രീയങ്കരിയാണ് ദീപികാ പദുകോണ്‍.താരത്തിന്റെ സിനിമകൾക്കെല്ലാം വലിയ പിന്തുണയാണ് ആരാധകർ നൽകുന്നതും.രൺവീറുമായുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.പാവലിക്ക് ശേഷമുളള ആഘോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.വിവിധ പോസുകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയാണ് ചിത്രങ്ങളിലുളളത്.
നിരവധിപേരാണ് പോസിന് കമെന്റുകൾ ഇട്ടിരിക്കുന്നത്.ആരാധകരില്‍ അധികപേരുടെയും സംശയം ദീപികയും രണ്‍വീറും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണോ എന്നതാണ്. ഗുഡ് ന്യൂസ് ഉണ്ടോ എന്നൊക്കെ പലരും നടിയുടെ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പുതിയ സിനിമകളുമായി ബന്ധപ്പെട്ട തിരിക്കുകളിലാണ് താരജോഡികള്‍ ഉളളത്.
പ്പക്ക്, 83 തുടങ്ങി രണ്ട് ചിത്രങ്ങളാണ് വിവാഹ ശേഷം ദീപിക പദുകോണിന്റെതായി വരുന്നത്. ചപ്പക്കില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ റോളിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചപ്പക്കിന് പുറമെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി 83യിലും നടി അഭിനയിക്കുന്നു. കപില്‍ ദേവിന്റെ ജീവിതവും 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പും ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നത്.
deepika padukone old pics
