News
ലോകത്തെ പത്ത് സുന്ദരിമാരുടെ പട്ടികയില്‍ ഇടം പിടിച്ച് ദീപിക പദുകോണും!
ലോകത്തെ പത്ത് സുന്ദരിമാരുടെ പട്ടികയില്‍ ഇടം പിടിച്ച് ദീപിക പദുകോണും!
ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചത് ബോളിവുഡ് നടി ദീപീക പദുകോണ്‍ മാത്രമാണ്. ആഗോള സെലിബ്രിറ്റികള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
94.52 സ്കോറോടെ ജോഡി കോമറാണ് ഒന്നാമത്. 94.37 സ്കോറോടെ സെന്‍ഡായ രണ്ടാം സ്ഥാനവും 94.35 സ്കോറോടെ ബെല്ല ഹഡിഡ് മൂന്നാം സ്ഥാനവും നേടി. 91.22 സ്കോറോടെ ഒന്‍പതാം സ്ഥാനത്താണ് ദീപിക.
ടെയ്ലര് സ്വിഫ്റ്റ(91.64), കിം കര്ദാഷ്യന്(91.28), അരിയാന ഗ്രാന്റെ(91.81) തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മറ്റു പ്രമുഖര്‍. നെറ്റഫ്ലിക്സ് സീരീസായ സ്ക്വിഡ് ഗെയിമിലെ നായിക ജംഗ് ഹൂയോണാണ് പത്താം സ്ഥാനത്ത്.
ഷാറൂഖ് ഖാന് നായകനായ ഓം ശാന്തി ഓമിലെ നായികയായിട്ടാണ് ദീപിക ബോളിവുഡിലേയ്ക്ക് കടന്നു വരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ദീപികയ്ക്ക് സാധിച്ചു. പഠാന് ആണ് വരാനിരിക്കുന്ന ദീപികയുടെ അടുത്ത ചിത്രം.
