Bollywood
പൊതുവേദിയിൽ കരച്ചിലടക്കാനാവാതെ ദീപികാ പദുക്കോൺ; കാരണം കേട്ടാൽ കണ്ണ് നിറയും!
പൊതുവേദിയിൽ കരച്ചിലടക്കാനാവാതെ ദീപികാ പദുക്കോൺ; കാരണം കേട്ടാൽ കണ്ണ് നിറയും!
ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക്കിന്റെ ട്രെയിലര്‍ ട്രന്‍ഡ് ലിസ്റ്റില്‍. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛപാക്കിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത് വിട്ട ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ഛപാക് ട്രെയിലറിലെ ചില രംഗങ്ങളില്‍ ലക്ഷ്മി അഗര്‍വാളിന്റെ മുഖവുമായി ദീപികയ്ക്ക് സാമ്യമുണ്ടെന്നാണ് ആരാധകപക്ഷം. ആസിഡ് ആക്രമണത്തിന് ഇരയായ മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിതവും പ്രതിസന്ധികളുമാണ് ഛപാക് പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കവേയാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ദീപിക കരഞ്ഞുകൊണ്ട് സംസാരിക്കാനാവാതെ സംവിധായികയ്ക്ക് മൈക്ക് കൈ മാറിയതും സംവിധായിക ദീപികയെ ആശ്വസിപ്പിക്കുന്നതുമായ വീഡിയോ വൈറലാണ്.
ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ട് ‘എക്കാലത്തും എന്നൊടൊപ്പം നിലനില്‍ക്കാന്‍ പോകുന്ന കഥാപാത്രം’ എന്നായിരുന്നു ദീപിക ട്വീറ്റ് ചെയ്തിരുന്നത്. 2020 ജനുവരി 10ന് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.
DEEPIKA PADUKONE
