News
ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു; റിയാസ് ഖാന്‍
ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു; റിയാസ് ഖാന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് അടുത്തിടെയായി പുറത്ത് വരുന്നത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നതെല്ലാം ബാല കാരണം തന്നെ ഉണ്ടായ പ്രശ്‌നങ്ങളാണെന്ന് പറയുകയാണ് നടന്‍ റിയാസ് ഖാന്‍. ബാലയുമായി തനിക്കുണ്ടായ സൗഹൃദം മുതല്‍ എല്ലാ കാര്യങ്ങളും റിയാസ് സംസാരിച്ചിരുന്നു. ചെറിയ പ്രായം മുതല്‍ ബാലയുമായി അടുത്ത സൗഹൃദമുള്ള നടന്മാരില്‍ ഒരാളാണ് റിയാസ് ഖാന്‍.
ബാലയോട് മാത്രമല്ല സഹോദരന്‍ ശിവയോടും ഇതേ സൗഹൃദമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖം ശരിക്കും എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. ഓരോരുത്തരുടെയും ശരീരത്ത് നടക്കുന്ന കാര്യങ്ങളെ പറ്റിയും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ബാലയ്ക്ക് സംഭവിച്ചതിനെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം വേഗം ആരോഗ്യവാനായി വീട്ടിലേക്ക് വരട്ടെ എന്നാണ് എന്റെ ആഗ്രഹവും പ്രാര്‍ഥനയും. ചെറുപ്പം മുതലേ എനിക്ക് ബാലയുമായി പരിചയമുണ്ട്. എന്നെക്കാളും വളരെ പ്രായം കുറഞ്ഞ ആളാണ് ബാല. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ ശിവയുമായിട്ടാണ് കൂടുതല്‍ അടുപ്പമുള്ളത്. വിജയുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ ശിവയാണ് അസിസ്റ്റന്റ് ക്യാമറമാന്‍. അദ്ദേഹത്തിനൊപ്പം വേറെയും സിനിമകള്‍ ചെയ്തിട്ടുണ്ട്.
ബാലയ്ക്ക് ജിമ്മില്‍ പോകണമെന്ന് ആഗ്രഹം പറഞ്ഞത് മുതല്‍ ഞാനാണ് കൊണ്ട് പോയി ആക്കുന്നത്. ബാല അഭിനയിക്കുന്ന ആദ്യ പടത്തിന്റെ അന്ന് മുതലേ എനിക്ക് വ്യക്തിപരമായി അറിയാം. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് കുറേ സിനിമകളിലും അഭിനയിച്ചു. നമ്മളൊക്കെ ജീവിക്കുന്നത് നമ്മുടെ ശരീരത്തിനകത്താണ്. ശരീരം നമ്മള്‍ ഭദ്രമായി തന്നെ സൂക്ഷിക്കണം. ശരീരം ഇപ്പോള്‍ എങ്ങനെ വേണമെങ്കിലും ആയാലും കുഴപ്പമില്ല.
അതിനകത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബോഡി എന്ന് പറയുന്നത് ഒരു മിറാക്കിളാണ്. ഒരു ഫങ്ക്ഷന് എത്ര ആസിഡ് അകത്ത് കയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു മാജിക്കാണ്. മനുഷ്യ ശരീരത്ത് നടക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ഞെട്ടും.
എപ്പോഴും ശരീരം സൂക്ഷിക്കണം. സഹിക്കേണ്ടി വരുമ്പോള്‍ ഇതൊക്കെ ആരാണ് സഹിക്കുന്നത്. എനിക്കൊരു പ്രശ്‌നം വന്നാല്‍ അതുകൊണ്ട് അനുഭവിക്കുന്നത് ഞാനാണ്. നമുക്കെല്ലാവര്‍ക്കും പോയിട്ട് സങ്കടം പറയാം. ഇപ്പോള്‍ ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു. ഇതുപോലെ ഒന്നും സംഭവിക്കാതെ എല്ലാവരും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഇതിനൊരു ഉദ്ദാഹരണം പറയുകയാണെങ്കില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായി പ്രസവിക്കുന്നു. ആ കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ വേദന ആ അമ്മ മാത്രമേ അറിയുന്നുള്ളു. ബാക്കി എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരിക്കും. പക്ഷേ ആ വേദന നമ്മള്‍ അറിയുന്നില്ല. ഒരിക്കലും അറിയുകയുമില്ല. അത് അമ്മ മാത്രമേ അറിയുകയുള്ളു. അതുപോലെയാണ് അസുഖം വന്നാലും. ബാല എന്തായാലും നന്നായി തിരിച്ച് വരട്ടേ എന്ന് ആഗ്രഹിക്കുകയാണെന്നും റിയാസ് ഖാന്‍ പറയുന്നു.
ഈ അടുത്തായി പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്.
ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. താരം ആശുപത്രിയിലായതോടെ ബാലയുടെ ആരോഗ്യത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന സംശങ്ങളും ചോദ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്.