Malayalam Breaking News
എന്റെ മെഴുക് പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നു ; രസികന്‍ മറുപടി നല്കി ഭർത്താവ് രണ്‍വീര്‍ സിങ്
എന്റെ മെഴുക് പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നു ; രസികന്‍ മറുപടി നല്കി ഭർത്താവ് രണ്‍വീര്‍ സിങ്
ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് രൺവീറും ദീപികയും. ലണ്ടനിലെ മാഡം റ്റുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ദീപികയുടെ പ്രതിമ സ്ഥാനം പിടിച്ചിട്ടുണ്ട്. ദീപികയുടെ മെഴുക പ്രതിമ അനാച്ഛാദനം ചെയ്ത ദൃശ്യങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഭര്‍ത്താവ് രണ്‍വീര്‍ സിങ്, മാതാപിതാക്കളായ പ്രകാശ് പദുകോണ്‍, ഉജ്വല പദുകോണ്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ദീപിക പ്രതിമ അനാച്ഛാദനം ചെയ്തത്.
പ്രതിമയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, ‘ഇതു കണ്ടിട്ട് എന്തു തോന്നുന്നു’ എന്ന് ദീപിക രണ്‍വീറിനോട് ചോദിച്ചു. ‘വീട്ടിലേക്ക് കൊണ്ട് പോയാലോ?’ എന്നായിരുന്നു ഇതിന് രണ്‍ബീര്‍ നല്കിയ രസികന്‍ മറുപടി. രണ്‍വീറിന്റ പുതിയ ചിത്രം ലണ്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടെ വന്നാല്‍ മതിയെന്ന് ദീപികയും പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ ദീപിക ആരാധകര്‍ക്കായി പങ്കുവെച്ചത്.
അമിതാഭ് ബച്ചൻ,ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, കത്രീന,പ്രഭാസ് എന്നിവരുടെ പ്രതിമയും ഈ മ്യൂസിയത്തിലുണ്ട്.
deepika padukon immortalised wax in landon museum
