Connect with us

ആലിയയും കങ്കണയും ഐശ്വര്യയും ബഹുദൂരം പിന്നിൽ; ബോളിവുഡിൽ തിളങ്ങി ദീപിക; നടിയുടെ പ്രതിഫലം കേട്ടോ? അന്തംവിട്ട് സിനിമാലോകം

Bollywood

ആലിയയും കങ്കണയും ഐശ്വര്യയും ബഹുദൂരം പിന്നിൽ; ബോളിവുഡിൽ തിളങ്ങി ദീപിക; നടിയുടെ പ്രതിഫലം കേട്ടോ? അന്തംവിട്ട് സിനിമാലോകം

ആലിയയും കങ്കണയും ഐശ്വര്യയും ബഹുദൂരം പിന്നിൽ; ബോളിവുഡിൽ തിളങ്ങി ദീപിക; നടിയുടെ പ്രതിഫലം കേട്ടോ? അന്തംവിട്ട് സിനിമാലോകം

സിനിമാ ആരാധകരുടെ പ്രിയ നടിയാണ് ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു. മാത്രമല്ല അടുത്തിടെ ഇറങ്ങിയ താരത്തിന്റെ മിക്ക സിനിമകളും ഹിറ്റായിരുന്നു. ഇതേതുടർന്ന് 2024ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് ദീപിക. ഐഎംജിബിയുടെ സഹായത്തോടെ ഫോർബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് ദീപിക ഒന്നാമത് എത്തിയത്.

ഒരു സിനിമയ്ക്ക് 15 കോടി മുതൽ 30 കോടി വരെയാണ് ദീപിക പ്രതിഫലമായി വാങ്ങുന്നത്. ബോളിവുഡ് സൂപ്പർ നായികമാരായ ആലിയ ഭട്ട്,​ കങ്കണ റണാവത്ത്,​ പ്രിയങ്ക ചോപ്ര,​ ഐശ്വര്യ റായ് ബച്ചൻ എന്നിവരെ പിന്തള്ളിയാണ് ദീപിക പദുക്കോൺ പട്ടികയിൽ ഒന്നാമതെത്തിയത്. നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്തിനാണ് രണ്ടാം സ്ഥാനം. . ഒരു സിനിമയ്ക്ക് 15മുതൽ 27കോടി വരെയാണ് കങ്കണ വാങ്ങുന്നത്. പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 15 മുതൽ 25 കോടി വരെയാണ് നടി പ്രതിഫലം വാങ്ങുന്നത്.

നാലാം സ്ഥാനത്ത് കത്രീന കെെഫാണ്. 15മുതൽ 25 കോടി വരെയാണ് വാങ്ങുന്നത്.എന്നാൽ അപ്പോഴും ജനങ്ങൾക്ക് പ്രിയങ്കരിയായ ആലിയ മുന്നിൽ വന്നില്ല. നാലാം സ്ഥാനം പോലും നടിയ്ക്കില്ല. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആലിയ ഭട്ട്. 10 മുതൽ 20 കോടി വരെയാണ് ആലിയ വാങ്ങുന്നത്. കരീന കപൂർ എട്ട് കോടി മുതൽ 18കോടി വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. വിദ്യാ ബാലനും ഒരു സിനിമയ്ക്ക് എട്ട് കോടി മുതൽ 14 കോടി വരെ പ്രതിഫലം.

അതേസമയം 2024ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടിമാരുടെ പട്ടികയിൽ അനുഷ്ക ശർമ്മയും ഐശ്വര്യ റായ് ബച്ചനും അവസാനമാണ്. എട്ട് മുതൽ 12 കോടിവരെയാണ് അനുഷ്ക വാങ്ങുന്നത്. ഐശ്വര്യ റായ് 10 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.

More in Bollywood

Trending

Recent

To Top