News
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; ദീപികയുടെ കുറ്റസമ്മതം; അഴിക്കുള്ളിലേക്ക്…
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; ദീപികയുടെ കുറ്റസമ്മതം; അഴിക്കുള്ളിലേക്ക്…
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അന്വേഷണം മുന്‍നിര താരങ്ങളിളിലേക്ക് നീങ്ങിയിരുന്നു . ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പില്‍ ചാറ്റ് നടത്തിയതായി ദീപിക സമ്മതിക്കിച്ചെന്ന് റിപ്പോർട്ടുകൾ
ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകൾ നേരെത്തെ പുറത്ത് വന്നിരുന്നു . കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന് ദീപികയാണെന്നും ഉള്ള വിവരങ്ങള്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
രാവിലെ 9.50 ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തി വച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്.
