കുഞ്ചാക്കോബോബന്റെ നായികയെ മലയാളികള്‍ മറന്നുവോ !!! ദീപയുടെ പുതിയ വിശേഷങ്ങള്‍..
ദീപ നായര്‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്രപെട്ടന്ന് മനസിലായില്ലെങ്കിലും ചാക്കോച്ചന്‍ ചിത്രം പ്രിയത്തിലെ നായികയെന്ന് പറഞ്ഞാല്‍ മിക്ക പ്രേക്ഷകര്‍ക്കും മനസിലാകും എന്നതില്‍ സംശയമില്ല. ആ ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ശേഷം ദീപയെ മലയാളികള്‍ കണ്ടിട്ടില്ല. മിനി സ്‌ക്രീന്‍ കാഴ്ചകളിലെ പലപ്പോഴും ഉള്ള സാന്നിധ്യമായിരുന്നു പ്രിയം എന്ന ചിത്ര. അത് കാണുമ്പോഴൊക്കെ ആ നടി ഇപ്പോള്‍ എവിടെയന്ന് ചിന്തിക്കാത്ത ആരാധകര്‍ കുറവായിരിക്കും.
ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ദീപ നായര്‍ പിന്നീട് ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെ ആണ് പ്രിയത്തില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയത്. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു. ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ദീപ. പിന്നീട് പഠനത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.പിന്നീട് വിവാഹം ചെയ്തു.
ദേവദൂതന്‍, ചക്രം എന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും ജോലി കാരണം അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആണ് ദീപ കുടുംബത്തോടെ സെറ്റില്‍ ചെയ്തിരിക്കുന്നത്. മെല്‍ബണിലെ തിരക്കേറിയ ജീവിതത്തിനിടെയും നൃത്ത രംഗത്ത് സജീവമാകാന്‍ ദീപ ശ്രമിക്കാറുണ്ട് എന്നാണ് വിവരം. ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഇടയ്ക്ക് വരാറുണ്ട്.
Deepas new look….
