News
പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളിൽ എത്തിയ നടി ; വര്‍ഷങ്ങളായി മലയാളികള്‍ തിരയുന്ന ആ നടി എവിടെ?; പ്രിയം സിനിമയിലെ ദീപയുടെ ഇപ്പോഴത്തെ രൂപം കണ്ടോ..?; സിനിമയേക്കാൾ ദീപ സ്നേഹിച്ചത്..!
പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളിൽ എത്തിയ നടി ; വര്‍ഷങ്ങളായി മലയാളികള്‍ തിരയുന്ന ആ നടി എവിടെ?; പ്രിയം സിനിമയിലെ ദീപയുടെ ഇപ്പോഴത്തെ രൂപം കണ്ടോ..?; സിനിമയേക്കാൾ ദീപ സ്നേഹിച്ചത്..!
ഒരുകാലത്ത് മലയാളിയത്തിൽ തിളങ്ങി നിന്ന പല നായികമാരും ഇന്ന് എവിടെ ആണെന്ന് പോലും അറിയില്ല. ചില നായികമാർ ഒറ്റ സിനിമയിലൂടെ ആകും ഹിറ്റ് ആകുക. പിന്നെ ഒരു സിനിമയിലും അവരെ കാണണം എന്നുമില്ല. ഒരൊറ്റ കഥാപാത്രമായി ജനിച്ചു മരിക്കുന്നപോലെ ചിലർ.
ഇപ്പോൾ മലയാളികൾ തേടി നടന്ന ഒരു yഇക്കയെ കുറിച്ചാണ് പറയുന്നത്. സാബ് ജോണിന്റെ തിരക്കഥയില്‍ സനല്‍ സംവിധാനം ചെയ്ത സിനിമയാണ് പ്രിയം. 2000 ത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. അന്ന് മുതല്‍ ഇന്ന് വരെ സിനിമ എത്ര ആവര്‍ത്തി മലയാളികള്‍ കണ്ടു എന്നതിന് എണ്ണം ഉണ്ടായിരിയ്ക്കില്ല. മിനിസ്‌ക്രീനിൽ സിനിമ എപ്പോൾ വന്നാലും ടി വിക്ക് മുന്നിലിരുന്ന് നമ്മൾ ആ സിനിമ കാണും.
അങ്ങനെ കാണുന്നവർ ചാക്കോച്ചന്റെ കൂടെ സിനിമയിൽ അഭിനയിച്ച ആ നായികയെ ഓർക്കുന്നുണ്ടോ..? ദീപ എന്നാണ് ആ നടിയുടെ പേര് . ഒരേ ഒരു സിനിമയും ചുരുക്കം ചില ഫോട്ടോകളും മാത്രമാണ് ദീപയുടേതായി സോഷ്യല്‍ മീഡിയയിലും ഉണ്ടായിരുന്നത്. ഫേസ്ബുക്ക് ട്വിറ്ററും ഇന്‍സ്റ്റഗ്രാമും എല്ലാം വന്നപ്പോഴും ആരാധകര്‍ ആ മുഖം തിരഞ്ഞു. അവസാനം ഇതാ കണ്ടെത്തിയിരിയ്ക്കുന്നു.
പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് ദീപ നായര്‍. അതിന് ശേഷം നടിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ദീപയുടെ കുടുംബ ചിത്രങ്ങള്‍ വൈറലാവുകയാണ്.
മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങളുമായി ദീപ നായര്‍ വല്ലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. വിദേശത്ത് ആണെങ്കിലും അവിടെയും കേരളത്തിന്റെ ഓണവും വിഷവും എല്ലാം ആഘോഷിച്ച ചിത്രങ്ങള്‍ ദീപയുടെ ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്കിലും കാണാം.
തിരുവനന്തപുരം സ്വദേശിയായ ദീപ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ദീപയ്ക്ക് പഠനം പൂര്‍ത്തിയാക്കും മുന്‍പേ ഇന്‍ഫോസിസില്‍ ജോലിയും കിട്ടി.
അഭിനയത്തിനെക്കാളും ആഗ്രഹിച്ച് നേടിയ ജോലിയായിരുന്നു ദീപയ്ക്ക് പ്രിയം. അതിനിടയില്‍ വിവാഹവും കഴിഞ്ഞു. അതോടെ സിനിമയോട് പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് താരം ഇപ്പോള്‍… താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
about deepa