Tamil
ആകാശം തൊട്ട് സ്റ്റൈല്‍ മന്നന് രജനി കാന്ത്…. വൈറലായി ദര്‍ബാര്‍ ഫ്ളൈറ്റ്
ആകാശം തൊട്ട് സ്റ്റൈല്‍ മന്നന് രജനി കാന്ത്…. വൈറലായി ദര്‍ബാര്‍ ഫ്ളൈറ്റ്
കബാലി’ക്ക് പിന്നാലെ ആകാശം തൊടുന്ന പ്രൊമോഷനുമായി എത്തിയ രജനികാന്ത് ചിത്രം ‘ദര്‍ബാറിന്റെ പ്രൊമോഷന്റെ ഭാഗമായി വിമാനത്തില്‍ രജനിയുടെ പടം പതിച്ചിരിക്കുകയാണ്. ‘ദര്‍ബാര്‍ ഫ്ളൈറ്റ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ കബാലി സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രമോഷനുകള്‍ ഉണ്ടായിരുന്നു. രജനികാന്തിനെ നായകനാക്കി എ.ആര് മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ റിലീസിന് ഒരുങ്ങുന്ന ഈ വേളയില്‍ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
രജനി പോലീസ് വേഷത്തിലെത്തുന്ന നയന്‍താര നായികയായി വേഷമിടുന്ന ദര്‍ബാര്‍ ജനുവരി ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്.
രജനി- നയന്‍ താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ആദിത്യ അരുണാചലം എന്ന ഐപിഎസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ രജിനിയെത്തുന്നത്. യംഗര്‍, സ്മാര്ട്ടര്, വൈസര്‍, ടഫര്‍, ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജിനികാന്തിനെ സംവിധായകന് ഏ ആര് മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
മസില് പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരുന്നത്. മുംബൈ പൊലീസ് കമ്മീഷണറാണ് രജിനികാന്ത് അവതരിപ്പിക്കുന്ന ആദിത്യ അരുണാചലം. ഗാംഗ്സ്റ്റര് ഗ്രൂപ്പിനെ നയിക്കുന്നത് സുനില്‍ ഷെട്ടിയുടെ കഥാപാത്രവും.
1992ല്‍ എസ്്് പി മുത്തുരാമന് സംവിധാനം ചെയ്്്ത ‘പാണ്ഡ്യന്’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്.സുനില്‍ ഷെട്ടി, യോഗി ബാബു, നിവേദ തോമസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. ദര്‍ബാര്‍ എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
വാണിജ്യവിജയവും നിരൂപക പ്രശംസയും നേടിയ ഉയരേ എന്ന സിനിമയ്ക്ക് ശേഷം എസ് ക്യൂബില്‍ നിന്നെത്തുന്ന സിനിമ കൂടിയാണ് ദര്‍ബാര്‍.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബ് ഫിലിംസിന്റെ അണിയറക്കാര്‍. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പര്‍ഹിറ്റ് സംവിധായകന് എ ആര് മുരുഗദോസ് ആണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ദര്‍ബാറിന് ശേഷം ശിവയുടെ സംവിധാനത്തിലാണ് രജനികാന്തിന്റെ പുതിയ സിനിമ.
Darbar movie
