Tamil
ബിഗ് സ്ക്രീനിൽ എത്തും മുൻപ് തിളങ്ങാൻ ‘ദർബാറി’ന്റെ ലോഞ്ചിന് രജനിക്കൊപ്പം നയൻതാരയും!
ബിഗ് സ്ക്രീനിൽ എത്തും മുൻപ് തിളങ്ങാൻ ‘ദർബാറി’ന്റെ ലോഞ്ചിന് രജനിക്കൊപ്പം നയൻതാരയും!
“തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും” ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷത്തെ ഇരുവരുടെയും ആദ്യ ചിത്രമാണിത്.കാത്തിരിപ്പിനൊടുവിൽ ജനുവരി ഒമ്പതിനു ലോക വ്യാപകമായി റിലീസ് ചെയ്യാനിരിക്കുന്ന രജനികാന്ത് ചിത്രം ദദർബാറിന്റെ പ്രീലോഞ്ച് ഇവന്റ് നാളെ ഹൈദരാബാദിൽ അരങ്ങേറുകയാണ്. എ.ആർ. മുരുകദാസ് സംവിധാനം ചെയ്യുന്ന ദർബാറിലെ രജനി ഉൾപ്പെടെയുള്ള വൻ താരനിരകൾ നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ദർബാറിൽ നയൻതാരയാണ് രജനികാന്തിന്റെ നായിക.
കൂടാതെ നിവേദ തോമസ് രജനികാന്തിന്റെ മകളുടെ വേഷമവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് പ്രതിനായകൻ. യോഗിബാബു, തമ്പി തമയ്യ, ശ്രീമൻ, പ്രതീക് ബബ്ബാർ, നവാബ് ഷാ, ദിലീപ് താഹിൽ എന്നിവരാണ് മറ്റ് താരങ്ങൾ. സന്തോഷ് ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു. പീറ്റർ ഹെയ്നും രാംലക്ഷ്മണുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളെല്ലാം തന്നെ നാളെയെത്തുമെന്നാണ് ആരാധകരുടെ പക്ഷം.നാളെ ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ചിത്രത്തിന്റെ പുതിയ ട്രെയിലറിന്റെ പ്രകാശനം നടക്കുമെന്നാണ് സൂചന. സൺ പിക്ചേഴ്സ് നിർമ്മിച്ച് ’ചിരത്തൈ” ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോഴഭിനയിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷും മീനയും ഖുശ്ബുവുമാണ് നായികമാരാകുന്നത്. പ്രകാശ് രാജാണ് മറ്റൊരു പ്രധാന താരം.എന്തായാലും ആരാധകർ താരത്തിന്റെ ചിത്രത്തിനായി വലിയ സന്നാഹയാണ് ഒരുക്കുന്നത്.
about nayanthara and rajinikanth