Tamil
ആദ്യമായി പൊതുവേദിയിൽ തിളങ്ങി ദളപതി വിജയിയുടെ പ്രിയപത്നി;ഒപ്പം നടി സിമ്രാനും!
ആദ്യമായി പൊതുവേദിയിൽ തിളങ്ങി ദളപതി വിജയിയുടെ പ്രിയപത്നി;ഒപ്പം നടി സിമ്രാനും!
തമിഴകത്തിന്റെ ഇളയദളപതി വിജയ്‌യെ കുറിച്ച് പറഞ്ഞാൽ തീരില്ല.തമിഴിലും,മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ്. താരത്തിനുള്ള ആരാധക ബലത്തെ കുറിച്ചും താരപ്രഭയെ കുറിച്ചൊന്നും പറഞ്ഞറിയിക്കേണ്ടതില്ല. താരത്തിന്റേതായ ഓരോ ചിത്രം കഴിയും തോറും അത് വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നത്. വിജയ് നേടുന്ന വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ നിഴല്‍ പോലെ കൂടെ നില്‍ക്കുന്ന ഭാര്യ സംഗീതയുടെ പിന്തുണയുണ്ട്.സിനിമയിലുള്ള ചിലർ മാത്രമേ ഇന്നും തങ്ങളുടെ ദാമ്പത്യ ജീവിതം നന്നായി കൊണ്ടുപോകുന്നുള്ളു അതിൽ പ്രേക്ഷകരുടെ ഇഷ്ട്ട ദമ്പതികളാണിവർ.
പലപ്പോഴും വിജയ്ക്കൊപ്പം പൊതുപരിപാടികളിലും മറ്റും സംഗീത പങ്കെടുക്കാറില്ല. സംഗീതയുടെ ചിത്രങ്ങളും വളരെ അപൂര്‍വ്വമായി മാത്രമേ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സെലിബ്രിറ്റി സ്റ്റാറ്റസിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്നും അത്രമേല്‍ വിട്ടു നില്‍ക്കുകയാണ് സംഗീതയുടെ രീതി. എന്നാല്‍ ഇതാദ്യമായി സംഗീത ഒരു പൊതുവേദിയില്‍ എത്തിയിരിക്കുകയാണ്.ഇതോടെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തമിഴിലെ ഒരു ചാനലിലെ അവാര്‍ഡ് പരിപാടിയിലായിരുന്നു സംഗീത എത്തിയത്. അവാര്‍ഡ് ഏറ്റുവാങ്ങാനായി. അവാര്‍ഡ് നല്‍കിയാതകട്ടെ വിജയ്ക്കൊപ്പമടക്കം സിനിമകള്‍ ചെയ്തിട്ടുള്ള താരറാണി സിമ്രാനായിരുന്നു.വിജയുടെ ഏറ്റവും നല്ല പെയറായിരുന്നു സിമ്രാൻ. സംഗീതയുടെ വിനയത്തോടെയുള്ള പെരുമാറ്റവും ചിരിയുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമായി. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും വെെറലാവുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത് താരപത്നിയാണ്.
about vijay and sangeetha vijay