ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകന് മാരില്‍ ഒരാള്‍ ആണ്. അമ്മ സോണി റസ്ദാന് നടിയാണ്.
സംവിധായകനായ മഹേഷ് ഭട്ടിനോടൊപ്പം ഉള്ള വിവാഹത്തിനുശേഷം സോണി റസ്ദാന് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് സോണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറളാകുന്നത്. സഞ്ജയ് ദത്ത് ,ശ്രീദേവി എന്നിവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്.
ആ സമയത്ത് ആലിയ തന്റെ വയറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ തിരിച്ചറിഞ്ഞില്ല. ഗര്‍ഭിണിയാണ് എന്ന് അറിയാതെ ഒരുപാട് സിഗരറ്റ് വലിക്കുകയായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ അത് കുഞ്ഞിനെ ബാധിച്ചില്ല എന്നാണ് ആലിയ ഭട്ടിന്റെ അമ്മ പറയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഈ അമ്മ കുഞ്ഞിന്റെ ആരോഗ്യത്തെയും ജീവനെയും ബാധിക്കുവാന്‍ സാധ്യത ഉള്ള പ്രവര്‍ത്തിയാണ് ചെയ്തത് എന്ന് ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പിന്നാലെ നിരവധി പേരാണ് ഇവരെ വിമര്‍ശിച്ച് .സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
അഹങ്കാരികളായ ഇവരെ പോലുള്ള സ്ത്രീകള്‍ കാരണം ലോകത്തിലെ മുഴുവന്‍ സ്ത്രീകളും പഴി കേള്‍ക്കേണ്ടി വരുന്നു എന്നുമാണ് പലരും പറയുന്നത്. അതേസമയം, ആലിയ ഇപ്പോള്‍ ഗര്‍ഭിണിയാണ്. തന്റെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നതും.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...