Connect with us

മോഹന്‍ലാലിനെ അതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് രാജി

Malayalam Breaking News

മോഹന്‍ലാലിനെ അതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് രാജി

മോഹന്‍ലാലിനെ അതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് രാജി

മോഹന്‍ലാലിനെ അതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് രാജി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുക്കുകാരനും സിനിമാ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും വെങ്കിടേശ്വരന്‍ രാജിവെച്ചു.

താര സംഘടനായ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനച്ചതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ.ബിജുവാണ് ഇതിന് തുടക്കം കുറിച്ചത്. ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച ഭീമ ഹര്‍ജി മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും സമര്‍പ്പിച്ചിരുന്നു.


പ്രതിഷേധങ്ങള്‍ ശക്തമായിരുന്നിട്ടും മോഹന്‍ലാലിനെ അതിഥിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി സ്റ്റേഡിയത്തില്‍ വെച്ചാണ് അവാര്‍ഡ്ദാന ചടങ്ങ്.

CS Venkiteswaran resigned from film Academy

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top