Connect with us

‘മരണത്തെ വെല്ലു വിളിക്കരുത്’; ‘കീക്കി ചലഞ്ചിനെ’ പ്രണയിച്ച കാമുകന്റെ കഥ പറഞ്ഞ് പൊലീസ്… മലയാളത്തിലെ യുവനടിമാരുടെ “കീക്കി ചലഞ്ച് ” ഇന്റർനെറ്റിൽ വൻഹിറ്റാണ്‌

Malayalam Breaking News

‘മരണത്തെ വെല്ലു വിളിക്കരുത്’; ‘കീക്കി ചലഞ്ചിനെ’ പ്രണയിച്ച കാമുകന്റെ കഥ പറഞ്ഞ് പൊലീസ്… മലയാളത്തിലെ യുവനടിമാരുടെ “കീക്കി ചലഞ്ച് ” ഇന്റർനെറ്റിൽ വൻഹിറ്റാണ്‌

‘മരണത്തെ വെല്ലു വിളിക്കരുത്’; ‘കീക്കി ചലഞ്ചിനെ’ പ്രണയിച്ച കാമുകന്റെ കഥ പറഞ്ഞ് പൊലീസ്… മലയാളത്തിലെ യുവനടിമാരുടെ “കീക്കി ചലഞ്ച് ” ഇന്റർനെറ്റിൽ വൻഹിറ്റാണ്‌

‘മരണത്തെ വെല്ലു വിളിക്കരുത്’; ‘കീക്കി ചലഞ്ചിനെ’ പ്രണയിച്ച കാമുകന്റെ കഥ പറഞ്ഞ് പൊലീസ്… മലയാളത്തിലെ യുവനടിമാരുടെ “കീക്കി ചലഞ്ച് ” ഇന്റർനെറ്റിൽ വൻഹിറ്റാണ്‌

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാക്കാലത്തും ട്രെന്‍ഡുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. യുവാക്കള്‍ക്കിടയില്‍ എന്തും ട്രെന്‍ഡാവുന്ന കാലത്താണ് ഐസ് ബക്കറ്റ് ചലഞ്ചും മാനിക്വീന്‍ ചലഞ്ചുമൊക്കെ വന്നത്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ഇത്തരം ചാലഞ്ചുകള്‍ സഹായിക്കുന്നുവെന്നാണ് ചില ടെക് വിദഗ്ധർ പറയുന്നത്. എന്നാല്‍ ഇപ്പോൾ പുതിയൊരു ചലഞ്ച് യുവതി- യുവാക്കള്‍ക്കിടയില്‍ ഭ്രാന്തമായി മാറിയിരിക്കുകയാണ്. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്യുന്ന ‘കീകീ’എന്ന പേരിലുള്ളതാണ് പുതിയ ചലഞ്ച്.

കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിംഗ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു. #InMyFeelings എന്നും #KekeChallenge എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്തു. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചത്.

എന്നാൽ കീകി ചലഞ്ചിനിടെ ഒരുപാട് അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം അപകടങ്ങളുടെ ക്ലിപ്പുകൾ കൂട്ടിച്ചേരത ഒരു വീഡിയോ ആൺ ചുവടെ നൽകിയിരിക്കുന്നത്. ആ വീഡിയോ കണ്ടാൽ തന്നെ അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് മനസ്സിലാകും.


നൃത്തച്ചുവടുകള്‍ വൈറലായി മാറിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതിന് പിന്നാലെയായി. എന്നാല്‍ ആവേശം മൂത്ത ചില കൗമാരക്കാരാണ് ഈ ചലഞ്ചിന് മറ്റൊരു തലം നല്‍കിയത്. ‘ഡ്രൈക്സിന്റെ പാട്ടിന് നൃത്തം ചെയ്ത് ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങണം. നൃത്തം അവസാനിപ്പിക്കാതെ കാറില്‍ തന്നെ തിരികെ കയറണം’. ‘ഷിഗ്ഗി’ എന്നായിരുന്നു ഇതിന് പേരിട്ടിരുന്നത്. എന്നാല്‍ ഷിഗ്ഗി ചെയ്യാനിറങ്ങിയ പലരും മൂക്കും കുത്തി റോഡില്‍ വീണു. മറ്റു ചിലരെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഈ വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യയിലം നിരവധി പേരാണ് ചലഞ്ച് ചെയ്ത് രംഗത്തെത്തിയത്. സംഗതി അപകടമാണെന്ന് കണ്ട ജയ്പൂര്‍ പൊലീസ് ഉടന്‍ തന്നെ രംഗത്തെത്തി. ഒരു ഫെയ്സ്ബുക്ക് പോസ്റ്റോടെയാണ് പൊലീസ് ചലഞ്ചിന്റെ അപകടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

ഒരു യുവാവിന്റെ ഫോട്ടോയില്‍ മാല ചാര്‍ത്തിയിരിക്കുന്ന ചിത്രമാണ് പൊലീസ് പോസ്റ്റ് ചെയ്തത്. കൂടാതെ കൂടെ ഒരു കുറിപ്പും. ‘മരണത്തെ ചലഞ്ച് ചെയ്യരുത്. വിവേകമുളളവരായി മാറി അനാവശ്യമായ സാഹസങ്ങളില്‍ നിന്നും വിട്ടു നില്‍ക്കു. നിങ്ങളുടെ സുഹൃത്തുക്കളോടും ഇത് ഉപദേശിക്കുക. ‘കീകി’യുടെ കാമുകനായ കെകെയുടെ ഓര്‍മ്മയില്‍, ഇദ്ദേഹം ഷിഗ്ഗി ചെയ്യുമ്പോഴാണ് മരണപ്പെട്ടത്’, ഇതായിരുന്നു ജയ്പൂര്‍ പൊലീസ് കുറിച്ചത്.

പോസ്റ്റ് വൈറലായി മാറിയതോടെ ആരാണ് ഫോട്ടോയില്‍ ഉളള യുവാവെന്ന് നിരവധി പേര്‍ ചോദിച്ച് രംഗത്തെത്തി. എന്നാല്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി പ്രതീകാത്മകമായി പൊലീസ് തയ്യാറാക്കിയ ഫോട്ടോയാണിത്. അതായത് ഇന്ത്യയില്‍ കീകി ചലഞ്ചിലൂടെ ഇതുവരെ ആരും മരിച്ചിട്ടില്ല. ചിലര്‍ ജയ്പൂര്‍ പൊലീസിന്റെ ശ്രമത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തി.


Kiki kills- Jaipur police message about a new challenge.

More in Malayalam Breaking News

Trending

Recent

To Top