Connect with us

നമ്മളൊരുമിച്ച് ഇതും അതിജീവിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആസിഫ് അലി, കഴിയുന്നവർ ധനസഹായം നടത്തണമെന്നും നടൻ

Actor

നമ്മളൊരുമിച്ച് ഇതും അതിജീവിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആസിഫ് അലി, കഴിയുന്നവർ ധനസഹായം നടത്തണമെന്നും നടൻ

നമ്മളൊരുമിച്ച് ഇതും അതിജീവിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആസിഫ് അലി, കഴിയുന്നവർ ധനസഹായം നടത്തണമെന്നും നടൻ

അപ്രതീക്ഷിത ദു രന്തത്തിന്റെ വിങ്ങലിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് കൈകോർത്തത്. പ്രമുഖരും അല്ലാത്തവരുമുൾപ്പെടെ നിരവധി പേരാണ് തങ്ങളാൽ കഴിയുന്ന സഹായ ഹസ്തങ്ങളുമായി എത്തിയിരിക്കുന്നത്. ഈ വേളയിൽ ദുരിതബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ ആസിഫ് അലി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ രസീത് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ആസിഫിൻറെ പ്രവർത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വയനാട് ദുര ന്തത്തിൻറെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

വയനാടിൻറെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം, നമ്മളൊരുമിച്ച് ഇതും അതിജീവിക്കും എന്നാണ് ആസിഫ് അലി പറഞ്ഞത്.

വയനാട് ദുര ന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമീഗോ’ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വച്ചു. താരങ്ങൾ സാധിക്കുന്ന സഹായങ്ങൾ ചെയ്യാൻ ജനങ്ങളോടു അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തമിഴ് താരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയും കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു.

More in Actor

Trending