Connect with us

പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!

corona papers

News

പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!

പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!

പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ൻ്റെ ചിത്രീകരണം പൂർത്തിയായി. ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ സിദ്ദിഖ്, മണിയൻ പിള്ള രാജു, ജെയ്സ് ജോസ്, ജീൻ പോൾ ലാൽ, സുരേഷ്കുമാർ, കുഞ്ഞികൃഷ്ണൻ, വിജിലേഷ്, ബാബു അന്നൂർ, നന്ദു പൊതുവാൾ, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, സതി പ്രേംജി തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സാൻ കെ എസ്തപ്പാൻ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Continue Reading
You may also like...

More in News

Trending

Recent

To Top