Connect with us

വിവാദ ഗായകൻ റാഹത്ത് ഫത്തേ അലിഖാൻ ദുബായിൽ അറസ്റ്റിൽ!

News

വിവാദ ഗായകൻ റാഹത്ത് ഫത്തേ അലിഖാൻ ദുബായിൽ അറസ്റ്റിൽ!

വിവാദ ഗായകൻ റാഹത്ത് ഫത്തേ അലിഖാൻ ദുബായിൽ അറസ്റ്റിൽ!

പാകിസ്താനിലെ വിവാദ ഗായകൻ ആണ് റാഹത്ത് ഫത്തേ അലിഖാൻ. ഇപ്പോഴിതാ അദ്ദേഹം ദുബായിൽ അറസ്റ്റിലായിരിക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. മുൻ മാനേജർ സൽമാൻ അഹമ്മദ് നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റെന്നാണ് സൂചന. ‌‌എന്നാൽ
ഇക്കാര്യങ്ങൾ തള്ളിക്കൊണ്ട് ​ഗായകന്റെ സംഘവും രം​ഗത്തുവന്നിട്ടുണ്ട്.

പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇത്തരം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സംഘം പറയുന്നു. ​ഗായകൻ റെക്കോർഡിം​ഗിന് വേണ്ടിയാണ് ദുബായിൽ എത്തിയത് അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഫത്തേ അലിഖാനുമായുണ്ടായ തർക്കത്തിന് പിന്നാലെ മാനേജറെ മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

പ്രശസ്ത ഖവ്വാലി ഗായകനായ നുസ്രത്ത് ഫത്തേ അലി ഖാന്റെ അനന്തരവനാണ് റാഹത്. ബോളിവുഡിലടക്കം നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള റാ​ഹത്ത് സ്ഥിരം വിവാദങ്ങളിൽ പെടാറുമുണ്ട്. അടുത്തിടെ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം.

തനിക്കറിയില്ലെന്നു ശിഷ്യൻ പറഞ്ഞിട്ടും ഗായകൻ മർദനം തുടർന്നു. മുടിയിൽ കുത്തിപ്പിടിച്ചും കുനിച്ചു നിർത്തിയുമാണ് തല്ലുന്നത്. അടിയേറ്റ് ശിഷ്യൻ നിലത്തുവീണുപോയിരുന്നു. ചിലർ ​ഗായകനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും വീഡ‍ിയോയിൽ കാണാമായിരുന്നു. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഗായകൻ തന്നെ രംഗത്തെത്തി.

ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിതെന്നും അയാൾ തനിക്കു മകനെപ്പോലെയാണെന്നും റാഹത് ഫത്തേ അലി ഖാൻ ന്യായീകരിച്ചു. മർദനമേറ്റയാളെയും അയാളുടെ പിതാവിനെയും അടുത്തു നിർത്തിയുള്ള വിഡിയോയിലൂടെയാണ് ഗായകൻ വിശദീകരണം നൽകിയത്.

ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനു മേൽ എൻറെ സ്നേഹം വർഷിക്കും, അവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കും, അവൻ എനിക്കെന്റെ സ്വന്തം മകനെപ്പോലെയാണ് എന്നുമാണ് ​ഗായകൻ അന്ന് പറഞ്ഞിരുന്നത്.

More in News

Trending

Recent

To Top