Connect with us

സാന്ത്വനം 2 റീ ലോഡഡ്; അഞ്ജലിയ്ക്കും ശിവനുമൊപ്പം അവരും; ബാലന്റെ വരവിൽ വൻ ട്വിസ്റ്റ്; ഇനി എല്ലാം മാറിമറിയും!!

Malayalam

സാന്ത്വനം 2 റീ ലോഡഡ്; അഞ്ജലിയ്ക്കും ശിവനുമൊപ്പം അവരും; ബാലന്റെ വരവിൽ വൻ ട്വിസ്റ്റ്; ഇനി എല്ലാം മാറിമറിയും!!

സാന്ത്വനം 2 റീ ലോഡഡ്; അഞ്ജലിയ്ക്കും ശിവനുമൊപ്പം അവരും; ബാലന്റെ വരവിൽ വൻ ട്വിസ്റ്റ്; ഇനി എല്ലാം മാറിമറിയും!!

പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിൽ ഒന്നാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സാന്ത്വനം’. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സാന്ത്വനം പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവസാനിച്ചത്. ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ ആണ് അവതരിപ്പിച്ചത്, ചിപ്പിയാണ് ദേവിയായി എത്തിയത്, ​ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയും സജിൻ ശിവനായുമെത്തി.

ധാരളം ഫാൻസ് ഈ സീരിയലിനും കഥാപാത്രങ്ങൾക്കും ഉണ്ടായിരുന്നു. ശിവാഞ്ജലി കോമ്പോയ്ക്കാണ് ഏറ്റവും അധികം ഫാൻസ് ഉണ്ടായിരുന്നത്. എന്നാണ് രണ്ടാം ഭാ​ഗം വരുന്നത് എന്ന് പ്രേക്ഷകർ നിരന്തരം ചോദിക്കാറുണ്ടായിരുന്നു.

അവസാനിപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ കുടുംബവിളക്ക് പരമ്പര, വീണ്ടും രണ്ടാം ഭാഗവുമായി വന്നത് പോലെ സാന്ത്വനം വരുമോ എന്നൊരു സംശയം പ്രേക്ഷകരുടെ മനസിയിലുണ്ടായിരുന്നു. മലയാള സീരിയൽ ചരിത്രത്തിൽ അടുത്ത കാലത്ത് ഏറ്റവും മികച്ച സ്വീകരണം ലഭിച്ച സീരിയൽ കൂടിയായിരുന്നു സാന്ത്വനം.

ദിവസങ്ങൾക്ക് മുൻമ്പ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാണ് രണ്ടാം ഭാ​ഗം വരുന്നത് എന്നായിരുന്നു പ്രേക്ഷകർ നിരന്തരം ചോദിച്ചിരുന്നത്. ഇതിനെല്ലാമുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ.സാന്ത്വനം 2 ഭാഗം വരുന്നു എന്ന റിപ്പോർട്ടുകലാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ സാന്ത്വനം 2 ഭാഗത്തെ കുറിച്ചുള്ള പുതിയ പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. പ്രൊമയോയിൽ ബാലനെയാണ് കാണിക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ബാലന് ഒരു ഫോൺ വരികയാണ്. ഏട്ടാ ഏട്ടന്റെ ശബദ്ം ഒന്ന് കേൾക്കണം എന്ന് തോന്നി,
എട്ടൻ ഇപ്പോൾ എവിടെയാ എന്നാണ് ചോദിക്കുന്നത്.

പേടിക്കേണ്ട, ഞാൻ ഒരുപാട് ദൂരെയൊന്നും അല്ലല്ലോ, എവിടെയായാലും നീ ആഗ്രഹിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും എന്നാണ് ബാലൻ പറയുന്നത്. ജീവിതം എങ്ങോട്ട് ഒഴികിയാലും നമ്മളെ പിടിച്ച് നിർത്തുന്ന ചില പിൻവിളികൾ ഉണ്ടാകുമെന്ന് ബാലൻ പറയുമ്പോൾ, ശിവനാണോ എന്ന് സുഹൃത്ത് ചോദിക്കുന്നുണ്ട്.

അതെ ഇതുപോലെ ഹരിയും കണ്ണനും അപ്പുവും അഞ്ജുവും ഒക്കെ ഇങ്ങനെ എന്നെ വിളിക്കും. ആത്മബന്ധങ്ങൾ എപ്പോഴും അങ്ങനെയാ, എനിക്ക് മാത്രമല്ല പലർക്കും. എന്നാൽ അകമേ അടുത്തും പുറമേ അകന്നും ശത്രുതയുടെ വിദ്വേഷത്തിന്റെ കനലിൽ ജീവിക്കുന്ന എത്രയോ മനുഷ്യന്മാരുണ്ട്. അങ്ങനെ ഉള്ള രണ്ട് കുടുംബങ്ങൾ അവരുടെ ഉള്ളുരുക്കത്തിന്റെ കഥയാണ് സാന്ത്വനം 2 എന്നാണ് പറയുന്നത്.

ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. സിനിമ ആയാലും സീരിയൽ ആയാലും രണ്ടാം ഭാഗം വിജയിക്കാൻ നല്ല പാടാണ്, പഴയ ആളുകൾ തന്നെ ഉണ്ടാവണം.. എന്നാലെ സീരിയൽ കാണാൻ താല്പര്യം ഉണ്ടാവു, അപ്സര ഇതൊക്കെ അറിഞ്ഞ് കാണുവോ ആവോ, ഞങ്ങടെ ദേവേച്ചി ഇല്ലാത്ത സാന്ത്വനം വീടോ ഹൗ ക്രൂവൽ, സാന്ത്വനം 1 ൽ ഉണ്ടായിരുന്ന എല്ലാവരും വേണം എന്നാലെ കാണൂ.

ഇപ്പോഴും പഴയ സാന്ത്വനം കണ്ടിരിപ്പാണ് എന്താന്നറില ഒരു സീരിയലിനെയും ഇത്രയേറെ ഇഷ്ട്ടപെട്ടിട്ടില്ല ഉടൻ വരട്ടെ, എന്നൊക്കെയുള്ള നിരവധി കമ്മനത്തുകളാണ് വരുന്നത്. എന്നാൽ സാന്ത്വനത്തിന്റെ ബാക്കിയല്ല. പുതിയ കഥയായിരിക്കും എന്നും ചിലർ പറയുന്നുണ്ട്. അടുത്ത മാസമായിരിക്കും സാന്ത്വവും 2 വിന്റെ സംപ്രേഷണം ആരംഭിക്കുക.

പഴയ കഥാപാത്രങ്ങൾ ആരും തന്നെ രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല എന്നും റിപ്പോർട്ടുണ്ട്. സാന്ത്വനം സീരിയൽ ഒന്നാം ഭാഗത്തിൽ അപ്പുവായി എത്തിയ രക്ഷ രാജ് ഇതിനോടകം തന്നെ ഒരു പുതിയ സീരിയലുമായി ഏഷ്യാനെറ്റിൽ തന്നെ വരുകയാണ്. ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലുമായി. അതുപോലെ തന്നെ ജയന്തിയായി എത്തിയ അപ്സര ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥിയാണ്.

അതിനാൽ പഴയ താരങ്ങളുണ്ടാകാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാന്ത്വനം 2 ലെ പുതിയ കഥാപാത്രങ്ങൾ ആരൊക്കെയാണെന്നുള്ള വിവരം അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുമില്ല. എന്തായാലും ഇതിനോടകം തന്നെ ആരാധകർ നിരാശയിലാണ്. പഴയ കഥാപാത്രങ്ങൾ തന്നെ മതിയെന്നാണ് ആരാധകരുടെ അഭിപ്രായം.

‘പുറമെ അകന്നും, അകമേ അടുത്തും സാന്ത്വനം 2 ഉടൻ വരുന്നു’ എന്നാണ് ക്യാപ്ഷൻ. സാന്ത്വനം 1 ഭാഗത്തിന്റെ തുടർച്ചയായിരിക്കുമോ രണ്ടാം ഭാഗം എന്നത് സംശയമാണ്. പ്രമോയിൽ ഒരു തറവാട് വീട് കാണിച്ചിട്ടുണ്ട്.

ആ തറവാട് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതും, ഭദ്രൻ എന്ന കഥാപാത്രത്തിന്റെ ശത്രുതയും എല്ലാം ആദ്യ സീസണിൽ പറഞ്ഞതാണ്. അവിടെയാണ് കണ്ണന്റെ പ്രണയവും ഉണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ടതാവുമോ പുതിയ കഥ, പഴയ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലുണ്ടാവുമോ എന്നൊക്കെയാണ് ഇപ്പോൾ പ്രേക്ഷകരുടെ കൺഫ്യൂഷൻ.

More in Malayalam

Trending

Recent

To Top