നടന്‍ സുനില്‍ സുഖദയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്‍റെ ആക്രമണം
Published on
സിനിമാ താരം സുനിൽ സുഖദയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘം തൃശൂരില്‍ ആക്രമണം നടത്തി. രണ്ടു ബൈക്കുകളിലെത്തിയ നാലു പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. കാരണം അറിവായിട്ടില്ല.
സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി, നടന്‍ സഞ്ജു എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചായിരുന്നു ആക്രമണം.അക്രമി സംഘം തന്നെ മർദ്ദിച്ചതായി വിശദീകരിച്ച നടൻ സുനിൽ സുഖദ ആളൂര്‍ പൊലീസില്‍ കേസ്‍ നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Continue Reading
You may also like...
Related Topics:Cinema, SUNIL SUGATHA