Connect with us

താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്‌കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്

general

താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്‌കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്

താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്‌കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്

94ാമത് ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം മറക്കാന്‍ ആര്‍ക്കും കഴിയില്ല. സ്മിത്തിന്റെ ഭാര്യയെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമായിരുന്നു ഇതിന് പിന്നില്‍. ഇപ്പോള്‍ മറ്റൊരു ഓസ്‌കര്‍ വേദിയ്ക്കുകൂടി ലോക സിനിമ തയ്യാറെടുക്കുമ്പോള്‍ തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല എന്ന് പറയുകയാണ് ക്രിസ്.

നെറ്റ്ഫഌക്‌സ് സംപ്രേഷണം ചെയ്യുന്ന ‘ക്രിസ് റോക്ക് സെലക്റ്റീവ് ഔട്ട്‌റേജ്’ എന്ന പരിപാടിയിലാണ് ക്രിസ് സംഭവത്തെ കുറിച്ച് വീണ്ടും ഓര്‍ത്തെടുത്തത്. താന്‍ ഇരവാദത്തിനില്ല എന്നും അത്തരത്തില്‍ തന്നെ കാണരുതെന്നും ക്രിസ് പറഞ്ഞു.

‘എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്, അത് ഇപ്പോഴും വേദനിപ്പിക്കുന്നു. ഞാന്‍ എപ്പോഴും സ്‌നേഹിക്കുന്ന വ്യക്തിയാണ് വില്‍ സ്മിത്ത്. എന്റെ ജീവിതകാലം മുഴുവനും അതങ്ങനെയാകും. എന്തുകൊണ്ട് ഞാന്‍ അദ്ദേഹത്തെ തിരിച്ചടിച്ചില്ല എന്ന് പലരും ചോദിച്ചു. എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അങ്ങനെയല്ല എന്നതാണ് അതിന് ഉത്തരം. സാമൂഹ്യ നീതിക്കും പാര്‍ശവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്,’ എന്നും ക്രിസ് റോക്ക് വ്യക്തമാക്കി.

അവതാരകനായ ക്രിസിനെ വേദിയില്‍ കയറി വില്‍ സ്മിത്ത് തല്ലിയതിന് പിന്നാലെ ഇരുവരെയും പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിന്റെ അസുഖത്തെ കളിയാക്കി പരാമര്‍ശിച്ചു എന്നാരോപിച്ചാണ് സ്മിത്ത് കൈയ്യേറ്റത്തിന് മുതിര്‍ന്നത്. ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ചാണ് തമാശ രൂപേണ സംസാരിച്ചത്. മുഖത്ത് ശക്തിയായി അടിച്ചതിന് പിന്നാലെ തന്റെ ഭാര്യയുടെ പേര് ആ വായ് കൊണ്ട് ഇനിമേലാല്‍ ഉച്ഛരിക്കരിക്കരുത് എന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറയുകയും അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.

More in general

Trending

Recent

To Top