Connect with us

സംവിധായിക വിധു വിന്‍സെന്റിന്റെ അച്ഛന്‍ അന്തരിച്ചു

general

സംവിധായിക വിധു വിന്‍സെന്റിന്റെ അച്ഛന്‍ അന്തരിച്ചു

സംവിധായിക വിധു വിന്‍സെന്റിന്റെ അച്ഛന്‍ അന്തരിച്ചു

സംവിധായിക വിധു വിന്‍സെന്റിന്റെ അച്ഛന്‍ എംപി വിന്‍സന്റ് അന്തരിച്ചു. 81 വയസായിരുന്നു. കുറച്ചുനാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച കൊല്ലത്ത് നടക്കും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വിധു വിന്‍സന്റ് തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

സംവിധായകയുടെ പോസ്റ്റ് ഇങ്ങനെ;

എന്റെ പപ്പാ M P വിൻസന്റ് (81) ഇന്നു പുലർച്ചെ ഞങ്ങളെ വിട്ടു പോയി. കുറച്ചധികം നാളായി ശ്വാസകോശ സംബന്ധമായ അസുഖങളാൽ ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം ബുധനാഴ്ച (08 – 03 – 2023 ) വൈകിട്ട് 3.30 ന് കൊല്ലത്ത് .എന്റെ എല്ലാ കുത്സിത പ്രവർത്തനങ്ങൾക്കും പിന്തുണ പപ്പയായിരുന്നു.

മാൻ ഹോൾ സിനിമയുടെ നിർമ്മാണത്തിൽ വരെ എത്തിയ വൻപിന്തുണ. പെൺ മക്കളെ വിവാഹം കഴിപ്പിച്ചയക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാൻ മാതാപിതാക്കൾ തയ്യാറാവും .പക്ഷേ മകള് സിനിമ പിടിക്കാൻ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്നു പറയുന്ന അച്ഛൻമാരെ / അമ്മമാരെ ഞാൻ കണ്ടിട്ട് തന്നെയില്ല.

അങ്ങനെ പറയാനുള്ള യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അതു ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ comradery യെ ഞാൻ തിരിച്ചറിഞ്ഞത്. അരിക് വല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമക്ക് കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെൻഷൻ കാശ് എടുത്തു തന്നു അദ്ദേഹം…

ഒരു പാടൊന്നും സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണം കൊണ്ട് നിർമ്മിച്ച സിനിമ സംസാരിച്ചു കൊള്ളുമെന്ന ഒരു ദീർഘദർശനം പപ്പായ്ക്കുണ്ടായിരുന്നുവോ? എന്നെ ഞാനാക്കുന്ന ഓരോ ഘടകത്തിലും പപ്പയുടെ സ്വാധീനം അത്രമേൽ ഉണ്ടെന്നത് ഞാൻ വൈകി മാത്രം തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. ചിന്തകളിൽ , എഴുത്തിൽ, വായനയിൽ ഒക്കെ പപ്പാ വലിയൊരു സ്വാധീനമായിരുന്നു.

വാടക വീടുകളിലെ ഞെരുക്കങ്ങൾക്കിടയിലും തവണ വ്യവസ്ഥയിൽ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് റഷ്യൻ കഥാ പുസ്തകങ്ങൾ കൃത്യമായി വാങ്ങി കുട്ടികളായ ഞങൾക്ക് തരുന്ന കാര്യത്തിൽ ഒരു മുടക്കവും വരുത്താതിരുന്ന വിൻസന്റ് മാഷ് ..

ചുക്കും ഗെക്കുമായി വേഷം മാറി കളിച്ചിരുന്ന സഹോദരനും ഞാനും , ചിലപ്പോ തീപ്പക്ഷി യിലെ ഇവാൻ രാജകുമാരനും തവള രാജകുമാരിയുമായി , മറ്റ് ചിലപ്പോ ചെക്കോവ്ന്റെ വാൻകയായി..

കളി കാര്യമായി അടി പിടിയാകുന്നതോടെ പപ്പ ബാബയാഗ മന്ത്രവാദിയായി ചൂരൽ വടിയുമായെത്തും. പപ്പാ..എനിക്കും വിനുവിനും വീണ്ടും ചുക്കും ഗെക്കുമാകണം … അച്ഛനെ കാണാൻ കൊതിച്ച്സൈബീരിയൻ മഞ്ഞ് കാടുകളിൽ അച്ഛനെ തിരഞ്ഞു പോയ ആ കുട്ടികളെ പോലെ …..

We miss you…

More in general

Trending

Recent

To Top