News
ചിരഞ്ജീവിയുടെ മകള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ചിരഞ്ജീവിയുടെ മകള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ സ്റ്റാറാണ് ചിരഞ്ജീവി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. നടന്റെ മകള്‍ ഇപ്പോള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. നടന്റെ ഇളയ മകളായ ശ്രീജ കൊനിഡല വിവാഹത്തിനൊരുങ്ങുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തു വന്നിട്ടില്ല. നവംബറില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ വെച്ച് ശ്രീജ തന്റെ സുഹൃത്തിനെ വിവാഹം കഴിക്കുമെന്നാണ് സൂചന. മുമ്പ് രണ്ട് വിവാഹം കഴിഞ്ഞയാളാണ് ശ്രീജ.
2007 ല്‍ കാമുകന് സിരിഷ് ഭരദ്വാജിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം നീണ്ടു നിന്നില്ല. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സിരിഷിന്റെ കുടുംബം തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ ശ്രീജ പരാതിയും നല്കി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. 19ാം വയസ്സിലായിരുന്നു ഈ വിവാഹം.
2016 ല്‍ ശ്രീജ കല്യാണിനെ രണ്ടാം വിവാഹം ചെയ്തു. 2018 ല്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് കല്യാണും ശ്രീജയും അകല്‍ച്ചയിലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞോ എന്ന് വ്യക്തമല്ല. ഇതിനിടെയാണ് ശ്രീജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
