Connect with us

ലൂസിഫറിന്റെ റീമേക്കിന് പിന്നാലെ ‘ബ്രോ ഡാഡി’യുമായി ചിരഞ്ജീവി

Malayalam

ലൂസിഫറിന്റെ റീമേക്കിന് പിന്നാലെ ‘ബ്രോ ഡാഡി’യുമായി ചിരഞ്ജീവി

ലൂസിഫറിന്റെ റീമേക്കിന് പിന്നാലെ ‘ബ്രോ ഡാഡി’യുമായി ചിരഞ്ജീവി

ചിരഞ്ജീവിയെ നായകനാക്കി എടുത്ത ലൂസിഫറിന്റെ റീമേക്ക് ഗോഡ്ഫാദര്‍ വമ്പന്‍ പരാജയമാണ് തിയേറ്ററുകളില്‍ നേടിയത്. ആരാധകര്‍ തന്നെ അന്ന് നടനെതിരെ രംഗത്ത് വന്നിരുന്നു. തിരക്കഥയിലുള്‍പ്പെടെ ചിരഞ്ജീവി കൈകടത്തിയത് പരാജയകാരണമായി സിനിമാലോകം വിലയിരുത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കിന് ചിരഞ്ജീവി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ‘ബ്രോ ഡാഡി’ തെലുങ്കില്‍ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ഒടിടി യില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രമായിരുന്നു ‘ബ്രോ ഡാഡി’.

മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു തെലുങ്ക് പതിപ്പ് വരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബ്രോ ഡാഡി’ യുടെ തിരക്കഥ രചിച്ചത് ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് അഭിനന്ദന്‍ രാമാനുജന്‍ ആണ് ക്യാമറ ചലിപ്പിച്ചത്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, മല്ലിക സുകുമാരന്‍, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top