Connect with us

അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട, ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി എന്ന് പറഞ്ഞത് ലോഹിയായിരുന്നു; മഞ്ജുവിന്റെ കരിയര്‍ മാറിയതിനെ കുറിച്ച് ലോഹിത ദാസിന്റെ ഭാര്യ

Malayalam

അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട, ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി എന്ന് പറഞ്ഞത് ലോഹിയായിരുന്നു; മഞ്ജുവിന്റെ കരിയര്‍ മാറിയതിനെ കുറിച്ച് ലോഹിത ദാസിന്റെ ഭാര്യ

അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട, ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി എന്ന് പറഞ്ഞത് ലോഹിയായിരുന്നു; മഞ്ജുവിന്റെ കരിയര്‍ മാറിയതിനെ കുറിച്ച് ലോഹിത ദാസിന്റെ ഭാര്യ

മലയാള സിനിമക്ക് മികച്ച സംഭാവനകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ലോഹിതദാസ്. കാലങ്ങള്‍ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികള്‍ അങ്ങനെ തന്നെ നിലനില്‍ക്കും. ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനാണ്.

സംവിധായകന്‍ തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം അകാലത്തില്‍ മലയാളികളെ വിട്ടു പിരിയുകയായിരുന്നു. അദ്ദേഹത്തിന്റെ കലാജീവിതം പോലെ തന്നെ സമ്പൂര്‍ണ്ണ വിജമായിരുന്നു കുടുംബ ജീവിതവും. ഒരു ഭര്‍ത്താവിനെ ഇത്രയും അധികം മനസ്സിലാക്കിയിട്ടുള്ള മറ്റൊരു ആള്‍ വേറെ ഉണ്ടാകില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഭാര്യ സിന്ധു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ചലങ്ങള്‍പോലും സിന്ധുവിന് അടുത്തറിയാമായിരുന്നു, അത്തരത്തില്‍ സിന്ധു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴും അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് സിന്ധുവിന്, അവരുടെ ആ വാക്കുകള്‍ ഇങ്ങനെ,  

പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ തീരുമാനിച്ചത്.

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറില്‍ ഏറെ പങ്കുള്ള ആളാണ് ലോഹി. ‘കന്മദം’ എന്ന സിനിമ മഞ്ജുവിന്റെ കരിയറിലെ ബെസ്റ്റ് ആണ്. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം നായികയ്യായി പരിഗണിച്ചത് നടി ആനിയെ ആയിരുന്നു, പക്ഷെ പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു പറയുന്നു.  

ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് നടി ആനിയെ ആയിരുന്നു. കന്മദത്തിലേക്ക് ആനിയെ നിര്‍ദ്ദേശിക്കുന്നത് കിരീടം ഉണ്ണിയായിരുന്നു. പക്ഷെ ലോഹി പറഞ്ഞു അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് ചിത്രം മഞ്ജുവിലേക്കെത്തുന്നത്.

അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു തീരുമാനമായിരുന്നു തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലും മഞ്ജു തന്നെ അഭിനയിക്കണം എന്നത്. അതുപോലെ തന്നെ മഞ്ജു എന്നും വളരെ  ബഹുമാനുമുള്ള കുട്ടിയായിരുന്നു. ഒരു നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനമെന്നും സിന്ധു പറയുന്നു.

യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യര്‍. അഭിനയത്തിലും നൃത്തത്തിലും സജീവമായ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് തൂവല്‍ക്കൊട്ടാരം. അല്‍പ്പം വില്ലത്തരമുള്ള കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. സല്ലാപം, ഈ പുഴയുംകടന്ന്, കണ്ണെഴുതി പൊട്ടുംതൊട്ട്, കന്മദം തുടങ്ങി ആദ്യകാലത്തെ സിനിമികളിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്.

വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending

Recent

To Top