Connect with us

ഹിന്ദിയില്‍ പരാജയങ്ങള്‍ മാത്രം…, എന്നിട്ടും ബോളിവുഡ് വിട്ട് പിടിക്കാതെ ചിരഞ്ജീവി; കുപിതരായി ആരാധകര്‍

News

ഹിന്ദിയില്‍ പരാജയങ്ങള്‍ മാത്രം…, എന്നിട്ടും ബോളിവുഡ് വിട്ട് പിടിക്കാതെ ചിരഞ്ജീവി; കുപിതരായി ആരാധകര്‍

ഹിന്ദിയില്‍ പരാജയങ്ങള്‍ മാത്രം…, എന്നിട്ടും ബോളിവുഡ് വിട്ട് പിടിക്കാതെ ചിരഞ്ജീവി; കുപിതരായി ആരാധകര്‍

തെലുങ്കില്‍ നിരവധി ആരാധകരുള്ള താരമാണ് ചിരഞ്ജീവി. ഇപ്പോള്‍ ഹിന്ദിയില്‍ ഒരു ഹിറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് സൂപ്പര്‍സ്റ്റാര്‍. അദ്ദേഹത്തിന്റെ ചിത്രം സെയ്രാ നരസിംഹ റെഡ്ഡി ഒരു വലിയ പാന്‍ഇന്ത്യന്‍ സിനിമ എന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ബിഗ് ബി അമിതാഭ് ബച്ചനെ വരെ ഈ സിനിമയിലേക്കെത്തിക്കാന്‍ നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

ബോക്‌സോഫീസില്‍ ചിത്രം പരാജയപ്പെടുകയും ചെയ്തിരുന്നു. ആചാര്യയില്‍ രാം ചരണിനെ ഒരു പ്രധാന വേഷത്തില്‍ കൊണ്ടു വന്നതിന് പിന്നില്‍ പോലും ചിരഞ്ജീവിയുടെ ചില താത്പര്യങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ആര്‍ആര്‍ ഹിന്ദി ബോക്‌സോഫീസില്‍ കരസ്ഥമാക്കിയ വിജയം സിനിമയ്ക്ക് പ്രയോജനപ്പെടുമെന്ന് കണക്കുകൂട്ടിയെങ്കിലും അതും ഫലം കണ്ടില്ല.

ചിത്രം തെന്നിന്ത്യയില്‍ തന്നെ ഒരു വന്‍ പരാജയമായിരുന്നു. അതുകൊണ്ടു തന്നെ ചിത്രം ഹിന്ദിയിലേയ്ക്ക് റിലീസ് ചെയ്തിരുന്നില്ല. ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ അത് രാം ചരണിന്റെ കരിയറിന് തന്നെ ദോഷം ചെയ്യുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അതുമാത്രമല്ല, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങിയിരുന്നു.

ചിരഞ്ജീവി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനെ അതിഥി വേഷത്തിലെത്തിച്ചു. ഹിന്ദി പതിപ്പില്‍ സല്‍മാന്റെ സാന്നിധ്യം ചിത്രത്തിന് സഹായകമാകുമെന്നാണ് കരുതിയത്. എന്നാല്‍ കണക്കുകൂട്ടലുകളെയെല്ലാം കാറ്റില്‍ പറത്തി. ഗോഡ്ഫാദറിന് ഹിന്ദിയില്‍ 10-15 കോടി ഗ്രോസ് കലക്ഷന്‍ നേടാനേ സാധിച്ചുള്ളു.

എന്നാല്‍ ഹിന്ദിയില്‍ ഇത്രയേറെ പരാജയങ്ങള്‍ സംഭവിച്ചിട്ടും ചിരഞ്ജീവി തന്റെ ഏറ്റവും പുതിയ ചിത്രമായ വാള്‍ട്ടയര്‍ വീരയ്യ തെലുങ്കിലും ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുകയാണ്. ഇതിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്. മാത്രമല്ല, ആരാധകര്‍ ഇതില്‍ കുപിതരാണെന്നാണ് സോഷ്യല്‍മീഡിയ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.

More in News

Trending

Recent

To Top