Connect with us

ഭാരത് ജോഡോ യാത്രയില്‍ നായ്ക്കളും പശുക്കളും പോത്തും പന്നിയും പങ്കെടുത്തിരുന്നു; രാഹുല്‍ പറഞ്ഞത് നടി സ്വര ഭാസ്‌കറിനെയും കുനാല്‍ കമ്രയും ആണോ എന്ന് സോഷ്യല്‍ മീഡിയ

News

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നായ്ക്കളും പശുക്കളും പോത്തും പന്നിയും പങ്കെടുത്തിരുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ട്രോള്‍. ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. അത് മോദിയെ വിമര്‍ശിക്കുന്ന ബോളിവുഡ് നടി സ്വര ഭാസ്‌കറും സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയും ആണോ എന്ന രീതിയിലുള്ള പരിഹാസ ചോദ്യങ്ങളാണ് ഉയരുന്നത്.

‘നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോഎന്നറിയില്ല. ഈ ഭാരത് ജോഡോ യാത്രയില്‍ നായ്ക്കള്‍ പങ്കെടുത്തു. പക്ഷെ അവയെ കൊന്നില്ല. പശുക്കള്‍, പോത്തുകള്‍, പന്നികള്‍ എന്നിവയും ചേര്‍ന്നു. ഞാന്‍ അത്കണ്ടു. എല്ലാതരം മൃഗങ്ങളും വന്നു. ഈ യാത്ര നമ്മുടെ ഇന്ത്യയെപ്പോലെയാണ്. ഇവിടെ വെറുപ്പും അക്രമവും ഇല്ല. ‘എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും പരിഹാസപ്രതികരണങ്ങളും നിറഞ്ഞത്. വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രയില്‍ പങ്കെടുത്തു എന്ന് പറയാന്‍ പ്രതീകാത്മകമായാണ് പട്ടിയുടെയും പന്നിയുടെയും പൂച്ചയുടെയും കാര്യം പറഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

എന്നാല്‍ ഈ പൂച്ചകളും പോത്തുകളും പന്നികളും ബോളിവുഡ് നടിയും മോദി സര്‍ക്കാരിന്റെ വിമര്‍ശകയുമായ സ്വരഭാസ്‌കറാണോ, അതോ മോദിയെ വിമര്‍ശിക്കുന്ന സ്റ്റാന്‍ഡ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയാണോ എന്നൊക്കെയാണ് ട്രോളുകളില്‍ ഉയരുന്നു ചോദ്യം.

More in News

Trending

Recent

To Top