News
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ.
ഈ മാസം 19-ന് പുരസ്കാരം സമ്മാനിക്കും. എം.പിമാരായ നവേന്ദ്രു മിശ്ര, സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
സാംസ്കാരിക നേതൃത്വത്തിലൂടെയുള്ള പൊതു സേവനത്തിലെ മികവിനുള്ള പുരസ്കാരമാണിത്. ഇതിന് പുറമേ , സിനിമ, പൊതു, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെ സംഭാവനകൾ പരിഗണിച്ചുള്ള ബ്രിഡ്ജ് ഇന്ത്യയുടെ സമഗ്ര സംഭാവനാ പുരസ്കാരവും ചിരഞ്ജീവിക്ക് നൽകും.
ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരിഗണിച്ച് ചിരഞ്ജീവിക്ക് യു.കെയുടെ ഓണററി പൗരത്വം നൽകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി പുറത്തെത്താനുള്ളത്. ശേഷം ശ്രീകാന്ത് ഒഡേലയുടെ ചിത്രത്തിലും ചിരഞ്ജീവി നായകനായി എത്തും.
