Social Media
സെൽഫിയെടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റ നടൻ ചിരഞ്ജീവി; വിമർശനം
സെൽഫിയെടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റ നടൻ ചിരഞ്ജീവി; വിമർശനം
നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നടനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വിമാനത്താവളത്തിൽ സെൽഫി എടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റി നീങ്ങുന്ന നടന്റെ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം.
ചിരഞ്ജീവിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുരരഖയും ഉണ്ടായിരുന്നു. ഇരുവരും ഇവർക്കൊപ്പമുള്ള സംഘവും എയർപോർട്ട് ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ചിരഞ്ജീവി നടന്നു വരുന്നിനിടെ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതോടെ അയാളെ താരം ശക്തമായി തള്ളി മാറ്റുന്നതാണ് വീഡിയോയിലുള്ളത്.
അദ്ദേഹത്തിന്റെ പ്രതികരണം കുറച്ച് കടന്ന് പോയി എന്നാലും താരങ്ങൾക്ക് അവരുടേതായ സ്‌പേസ് അനുവദിക്കണം. ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് അവരോട് അനുവാദം വാങ്ങണം. അത് സ്വാഭാവിത മര്യാദയാണ് ഈ യുവാവ് അത് പാലിച്ചില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണല്ലോയെന്നെല്ലാമാണ് ആരാധകർ പറയുന്നത്.
അതേസമയം, ചിരഞ്ജീവി കുടുംബത്തോടൊപ്പം പാരീസിൽ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചുവരവിലാണ് സംഭവം നടന്നത്. നേരത്തെ നാഗാർജുനയുടെ ബോഡിഗാർഡ് ഭിന്നശേഷിക്കാരനായ ആരാധകനെ തള്ളിമാറ്റിയ വീഡിയോ എത്തിയതോടെ വിവാദത്തിലായിരുന്നു.
എന്നാൽ പിന്നീട് ഇത് വിവാദങ്ങൾക്ക് വഴിതെളിച്ചതോടെ നാഗാർജുന സംഭവത്തിൽ മാപ്പ് പറയുകയും ഇയാളെ നേരിൽ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാർജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരൻ നാഗാർജുനയ്ക്ക് അടുത്തേക്ക് ചെന്നപ്പോൾ തള്ളിമാറ്റുകയായിരുന്നു.
1978ൽ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയത്തിലേക്ക് എത്തുന്നത്. ‘കൈദി’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി ശ്രദ്ധ നേടുന്നത്. തുടർന്ന് തെലുങ്ക് സിനിമയിൽ ചിരഞ്ജീവി പുതുചരിത്രം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ 2017ൽ പുറത്തിറങ്ങിയ ‘കൈദി നമ്പർ 150’ എന്ന സിനിമയ്ക്ക് ശേഷം കരിയറിൽ അധികം ഹിറ്റ് സിനിമകൾ ചിരഞജീവിയുടെതായി എത്തിയിട്ടില്ല.