News
തുടര്‍ പരാജയങ്ങളിലും പ്രതിഫലം പലമടങ്ങ് വര്‍ധിപ്പിച്ച് ചിരഞ്ജീവി; പ്രതിഫലം താങ്ങാനാകാതെ ആ കടുത്ത തീരുമാനമെടുത്ത് നിര്‍മാതാക്കള്‍
തുടര്‍ പരാജയങ്ങളിലും പ്രതിഫലം പലമടങ്ങ് വര്‍ധിപ്പിച്ച് ചിരഞ്ജീവി; പ്രതിഫലം താങ്ങാനാകാതെ ആ കടുത്ത തീരുമാനമെടുത്ത് നിര്‍മാതാക്കള്‍
നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് ചിരഞ്ജീവി. എന്നാല്‍ അടുത്തിടെയായി അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫ്‌ലോപ്പ് ആകുകയാണ്. ഗോഡ്ഫാദര്‍, ഭോലാ ശങ്കര്‍ എന്നിങ്ങനെ മൂന്ന് മെഗാ ഡിസാസ്റ്ററുകളാണ് ചിരഞ്ജീവിക്ക് ലഭിച്ചത്. എന്നാല്‍ ചിരഞ്ജീവിയുടെ പ്രധാന എതിരാളിയായ നന്ദമുരി ബാലകൃഷ്ണ ഇപ്പോള്‍ തുടര്‍ വിജയങ്ങളുമായി മുന്നിലെത്തിയിരിക്കുകയാണ്. അഖണ്ഡ, വീരസിംഹ റെഡ്ഡി, ഭഗവന്ത് കേസരി തുടങ്ങി മൂന്ന് വമ്പന്‍ വിജയങ്ങളാണ് ബാലകൃഷ്ണ സ്വന്തമാക്കിയത്.
അതേസമയം, ചിരഞ്ജീവി കരിയറില്‍ പുതിയൊരു പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിക്കുകയാണ്. ചിരഞ്ജീവിയുടെ പ്രതിഫലമാണ് ഇതിന് കാരണം. നിരന്തരം ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും പ്രതിഫലം കുറയ്ക്കാന്‍ താരം തയ്യാറാവുന്നില്ല. ഇതോടെ നിര്‍മാതാക്കള്‍ ചിരഞ്ജീവിയെ വെച്ച് പടം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
ചിരഞ്ജീവി പ്രതിഫലം വര്‍ധിപ്പിച്ചതാണ് നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുന്നത്. പല മടങ്ങാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പുള്ളത് പോലെ നടന് മാര്‍ക്കറ്റ് ഇപ്പോഴില്ല. 70 കോടി രൂപയാണ് പ്രതിഫലമായി ചിരഞ്ജീവി ആവശ്യപ്പെടുന്നത്. ഭോലാ ശങ്കര്‍ ഡിസാസ്റ്ററായിട്ടും ഇത്ര വലിയ പ്രതിഫലം ചിരഞ്ജീവി വാങ്ങുന്നതാണ് നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ നിരവധി നിര്‍മാതാക്കള്‍ ചീരുവിന്റെ പ്രൊജക്ടുകള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പ്രതിഫലം കാരണം ചിത്രങ്ങളുടെ ബജറ്റ് വന്‍ തോതില്‍ ഉയരുന്നുവെന്നും, അത് തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. നിരവധി ചിത്രങ്ങള്‍ ചിരഞ്ജീവിക്ക് നഷ്ടപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേസമയം ചിരഞ്ജീവിക്ക് അടുത്ത ചിത്രം വമ്പന്‍ ഹിറ്റാക്കിയേ തീരൂ. ഇല്ലെങ്കില്‍ വലിയ തിരിച്ചടി കരിയറില്‍ ഉണ്ടാവും. മല്ലിദി വസിഷ്ടയുടെ ബിഗ് ബജറ്റ് ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ക്ക് പഴയ പോലെ പ്രീ റിലീസ് ബിസിനസും നടക്കുന്നില്ല.
ടിയര്‍ വണ്ണിലെ നായകന്മാരുടെ ചിത്രങ്ങള്‍ പോലെ ഇപ്പോള്‍ ചീരുവിന്റെ പടത്തെ ഏറ്റെടുക്കുന്നില്ല. നിര്‍മാണ ചെലവ് 150 കോടി വരെ പല ചിത്രങ്ങള്‍ക്കും വരുന്നത് ചിരഞ്ജീവിയുടെ ബജറ്റ് കാരണമാണ്. തെലുങ്ക് സിനിമയ്ക്കുള്ള ഒടിടി, സാറ്റലൈറ്റ്, നോണ്‍ തിയേറ്ററിക്കല്‍ ബിസിനസുകള്‍ എന്നിവയെല്ലാം കുറഞ്ഞിരിക്കുകയാണ്. അതാണ് തിരിച്ചടി നേരിടാന്‍ കാരണം.