News
മകളുടെ പുതിയ തീരുമാനത്തോട് മുഖം തിരിച്ച് ചിരഞ്ജീവി; കാരണം!
മകളുടെ പുതിയ തീരുമാനത്തോട് മുഖം തിരിച്ച് ചിരഞ്ജീവി; കാരണം!
വാള്‍ട്ടര്‍ വീരയ്യയുടെ വിജയത്തിളക്കത്തിലാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. അനുമോദന പ്രവാഹമാണ് നടനെ തേടിയെത്തുന്നതെങ്കിലും അതിനൊപ്പം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് നടന്. നടന്റെ മകള്‍ സുസ്മിത കൊണിഡേലയുടെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഗോസിപ്പുകളുയരുന്നത്.
മുമ്പ് കോസ്റ്റും ഡിസൈനര്‍ ആയിട്ടൊക്കെ സുസ്മിത പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോള്‍ഡ് ബോക്സ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പേരിലാണ് ഇവര്‍ സ്വന്തമായി ഒരു ബാനര്‍ ആരംഭിച്ചിരിക്കുന്നത്. ശ്രീദേവി ശോഭന്‍ ബാബു എന്ന ചെറിയ ബജറ്റ് ചിത്രവുമായാണ് സുസ്മിത നിര്‍മ്മാണ രംഗത്ത് ചുവടു വെക്കുന്നത്.
പ്രശാന്ത് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം, സുസ്മിത കൊണിഡേലയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ്. മുന്‍പ് ഒടിടി സീരീസുമായി എത്തിയിരുന്നെങ്കിലും അത് അത്ര വലിയ വിജയമായി മാറിയിരുന്നില്ല. അതേസമയം, മകളുടെ പുതിയ സംരംഭത്തിനോട് മുഖം തിരിച്ചിരിക്കുകയാണ് ചിരഞ്ജീവി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയ സംരംഭങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ള മെഗാസ്റ്റാര്‍ ചിരഞ്ജീവി തന്റെ മകളുടെ കന്നി സംരംഭത്തില്‍ നിന്ന് സ്വയം അകന്നു നില്‍ക്കുകയാണ് എന്നാണ് വിവരങ്ങള്‍. സുസ്മിതയുടെ സിനിമയ്ക്ക് അദ്ദേഹം ഒരു പ്രോത്സാഹനവും പിന്തുണയും നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ വിചിത്രസ്വഭാവത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ചിരഞ്ജീവി ആരാധകര്‍.
