News
മഹാശിവരാത്രി ആശംസകള്‍, ചിത്രങ്ങള്‍ പങ്കുവെച്ച് നടി കങ്കണ റണാവത്ത്
മഹാശിവരാത്രി ആശംസകള്‍, ചിത്രങ്ങള്‍ പങ്കുവെച്ച് നടി കങ്കണ റണാവത്ത്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ താരത്തിന്റെ ചില പരസ്യ പ്രതികരണങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിക്കുന്നത്.
ഇപ്പോഴിതാ മഹാ ശിവരാത്രി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. ആത്മീയ ഗുരുവായ സദ്ഗുരുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് കങ്കണ ആശംസകള്‍ നേര്‍ന്നത്. ഗുരുവിനെ കൈകൂപ്പി വണങ്ങുന്ന ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്.
‘മഹാശിവരാത്രി ആശംസകള്‍, കഴിഞ്ഞ വര്‍ഷം ആശ്രമത്തില്‍ നിന്നെടുത്ത ചിത്രം. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് ഞാന്‍. എന്നാല്‍ എന്റെ മനസ് മുഴുവന്‍ ആശ്രമത്തിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിലവില്‍, ചന്ദ്രമുഖി 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് കങ്കണ. എമര്‍ജന്‍സിയാണ് കങ്കണയുടേതായി ഏറ്റവും ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം. താരത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ് എമര്‍ജന്‍സി. ഒക്ടോബറില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും.
