Malayalam Breaking News
ഹൃത്വിക് റോഷനെതിരെ വഞ്ചന കുറ്റം ചുമത്തി ചെന്നൈ പോലീസ് !!!
ഹൃത്വിക് റോഷനെതിരെ വഞ്ചന കുറ്റം ചുമത്തി ചെന്നൈ പോലീസ് !!!
By
ഹൃത്വിക് റോഷനെതിരെ വഞ്ചന കുറ്റം ചുമത്തി ചെന്നൈ പോലീസ് !!!
ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ എന്നാണ് ഹൃത്വിക് റോഷനെ വിളിക്കുന്നത്. ഇപ്പോൾ ഹൃത്വിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തിരിക്കുകയാണ്. 2014ൽ ഹൃതിക് റോഷൻ ലോഞ്ച് ചെയ്ത എച്ച്ആർഎക്സ് എന്ന ബ്രാൻഡ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയെന്ന ആർ. മുരളീധരൻ എന്നയാളുടെ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2014ൽ ഹൃതിക് റോഷൻ ലോഞ്ച് ചെയ്ത എച്ച്ആർഎക്സ് എന്ന ബ്രാൻഡിന്റെ സ്റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നുവെന്നും എന്നാൽ ഹൃതിക്കും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും മുരളീധരൻ ആരോപിക്കുന്നു. കൂടാതെ കമ്പനി ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാതിരിക്കുകയും, തന്റെ അറിവില്ലാതെ വ്യാപാര സ്ഥാപനം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയിൽ മുരളീധരൻ പറയുന്നു. വില്പനയില്ലാതായതോടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയും, തിരിച്ചയച്ചപ്പോൾ ഇവർ തനിക്ക് പണം മടക്കിത്തരാതിരിക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു.
മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഹൃത്വിക് റോഷനും മറ്റ് എട്ടുപേർക്കുമെതിരെ കൊടുങ്ങയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 420 പ്രകാരമാണ് പരാതി ഫയൽ ചെയ്തത്.
cheating case against hrithik roshan
