Connect with us

പ്രളയക്കെടുതിയില്‍ മണിയുടെ സഹോദരന്റെ കുടുംബത്തിന് എല്ലാം നഷ്ടമായി… ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ മണിയുടെ സഹോദരന്റെ കുടുംബം

Malayalam Breaking News

പ്രളയക്കെടുതിയിലായ കേരളത്തിന് ഇനി അതിജീവനത്തിന്റെ നാളുകളാണ്. ദുരിതാശ്വാസ ക്യാംപുകളായിരുന്നു പ്രളയദുരന്തത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്രയം. എന്നാലിപ്പോള്‍ പലരും ക്യാംപുകളില്‍ നിന്നും സ്വന്തം വീടുകളിലേയ്ക്ക് തിരികെ പോയ്‌ക്കൊണ്ടിരിക്കുകയാണ്.

ക്യാംപില്‍ നിന്നും തിരികെ വീട്ടിലെത്തിയ കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധന്റെ കുടുംബത്തിന് പലതും നഷ്ടമായി. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വേലായുധന്റെ ഭാര്യ വത്സയും മകന്‍ സുമേഷും ഭാര്യയും മക്കളും താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേലായുധന്‍ മരിച്ചുപോയി.

മകന്‍ സുമേഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാലിപ്പോള്‍ അതും നഷ്ടമായി. ക്യാംപില്‍ നിന്നും തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു.

ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം. 15 വര്‍ഷം മുമ്പ് കലാഭവന്‍ മണിയായിരുന്നു ഈ വീട് സഹോദരന് വേണ്ടി വാങ്ങിക്കൊടുത്തത്. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ച അവസ്ഥയിലായിപ്പോള്‍. ഇതോടെ ഈ കുടുംബത്തിന് ഇനി മുന്നോട്ട് ജീവിക്കാന്‍ ഇവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ലാതായി.

താമസിക്കാന്‍ പറ്റിയ സാഹചര്യമല്ല വീടിനുള്ളതെന്ന് വേലായുധന്റെ ഭാര്യ വത്സ പറയുന്നു. വീടിനകം മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണെന്നും വീടിന്റെ ഒരുഭാഗം തകര്‍ന്നതായും ക്യാംപിലിരുന്നപ്പോഴും വീടിന്റെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന ചിന്തയിലായിരുന്നു ഞങ്ങളെന്നും വത്സ പറയുന്നു.

Kalabhavan Mani brother family affects Kerala flood

More in Malayalam Breaking News

Trending

Recent

To Top